നിന്നാത്മനായകനിന്നു രാവിൽ

നിന്നാത്മനായകനിന്നു രാവിൽ
വന്നീടും - വന്നാൽ നീ എന്തു ചെയ്യും 

കോണിലെങ്ങാനുമൊളിഞ്ഞൊതുങ്ങി
കാണാത്ത ഭാവത്തിൽ ഞാനിരിക്കും

ആ മദനോപമൻ അക്ഷണംതൻ
ഓമനേയെന്നു വിളിച്ചു മന്ദം
ചാരുസ്മിതം തൂകി സാദരം നിൻ
ചാരത്തണഞ്ഞാൽ നീ എന്തു ചെയ്യും

പിന്നെ ഞാനെന്തൊന്നു ചെയ്യുമെന്നോ
പിന്നെ നീയാണെങ്കിൽ എന്തു ചെയ്യും 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nin athmanayakan

Additional Info

Year: 
1967

അനുബന്ധവർത്തമാനം