സംപൂതമീ പ്രേമസിദ്ധിക്കായ്‌

സംപൂതമീ പ്രേമസിദ്ധിക്കായ്‌ പച്ചില - 
ക്കുമ്പിളും കോട്ടി ഞാൻ പിച്ചതെണ്ടാം 
വേണെങ്കിലാരാഗവേദിയിൽ വെച്ചു മൽ -
പ്രാണനെപ്പോലും ഞാൻ സംത്യജിക്കാം 
സംപൂതമീ പ്രേമസിദ്ധിക്കായ്‌ പച്ചില - 
ക്കുമ്പിളും കോട്ടി ഞാൻ പിച്ചതെണ്ടാം 

ഏവനും കണ്ടാൽ കൊതിതോന്നുമാറൊരു 
പൂവമ്പനാണാക്കൊച്ചാട്ടിടയൻ 
പുല്ലാണെനിക്കാപ്പണമവൻ തൻ കൊച്ചു 
പുല്ലാങ്കുഴലുമായ്‌ നോക്കിടുമ്പോൾ 
സംപൂതമീ പ്രേമസിദ്ധിക്കായ്‌ പച്ചില - 
ക്കുമ്പിളും കോട്ടി ഞാൻ പിച്ചതെണ്ടാം 

മാമക ജീവിത മാകന്ദത്തോപ്പിലാ 
മന്മഥകോമളനല്ലാതാരും 
തേൻ പെയ്യും ഗാനം പൊഴിച്ചണയില്ലൊരു 
ദാമ്പത്യമാല്യവും കയ്യിലേന്തി 

സംപൂതമീ പ്രേമസിദ്ധിക്കായ്‌ പച്ചില - 
ക്കുമ്പിളും കോട്ടി ഞാൻ പിച്ചതെണ്ടാം 
വേണെങ്കിലാരാഗവേദിയിൽ വെച്ചു മൽ -
പ്രാണനെപ്പോലും ഞാൻ സംത്യജിക്കാം 
സംപൂതമീ പ്രേമസിദ്ധിക്കായ്‌ പച്ചില - 
ക്കുമ്പിളും കോട്ടി ഞാൻ പിച്ചതെണ്ടാം 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Sampoothamee

Additional Info

അനുബന്ധവർത്തമാനം