പ്രാണനായക താവക പ്രേമ
പ്രാണനായക താവക പ്രേമ-
പ്രാർത്ഥിനിയായിരിപ്പു ഞാൻ
ഉൾപുളകമാർന്നത്യുദാരമീ
പുഷ്പതൽപമൊരുക്കി ഞാൻ
(പ്രാണനായകാ...)
കണ്ടിട്ടില്ല ഞാൻ ഈവിധം മലർ-
ച്ചെണ്ടു പോലൊരു മാനസം
എന്തൊരത്ഭുത പ്രേമസൗഭഗം
എന്തൊരാദർശ സൗരഭം
(പ്രാണനായകാ...)
മുഗ്ദ്ധരാഗമെൻ ജീവനേകിയ
മുത്തു മാലയുമായിതാ
എത്രമാത്രം കൊതിപ്പൂ ഞാനതിൽ
ഒട്ടിയൊട്ടിപ്പിടിക്കുവാൻ
(പ്രാണനായകാ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Prananayaka thavaka