അഴകലകൾ ചുരുളു വിരിഞ്ഞൊഴുകിവരും
ആ.... ആ...
അഴകലകൾ ചുരുളു വിരിഞ്ഞൊഴുകിവരും കവനകലേ
കവനകലേ കലിതകലേ ഗുണസരളേ തുകിലുണരൂ
ഓ ഗുണസരളേ തുകിലുണരൂ
ഓ...
തവഹരിത തൃണഭരിത തടനിതട തണലുകളിൽ
തണലുകളിൽ തത്ത തത്തി തളിരുലയും കുടിലുകളിൽ
കുടിലുകളിൽ ചെടികളാടി കുയിലൂതും കാടുകളിൽ
കാടുകളിൽ പാടിനടന്നാടു മേയ്ക്കാൻ വന്നു ഞങ്ങൾ
ഓ ആടുമേയ്ക്കാൻ വന്നു ഞങ്ങൾ
ഓ...
കാമുകനും കണ്മണിയും ആണു ഞങ്ങൾ കവിമാതേ
കവിമാതേ കാമുകനെൻ കരളിനെഴും മിഴിയാണെ
മിഴിയാണെ കന്മണിയാം വഴി വിടരും കതിരാണേ
കടമിഴിയിൽ അമൃതെഴുതാൻ കവിമാതേ തുയിലുണരൂ
ചിന്നിയിളം തളിരിളകും ചിങ്ങമരച്ചില്ലകളിൽ
ചില്ലകളിൽ തിരുവോണ ചെല്ലമണി കുയിൽ കൂകി
കുയിൽ കൂകി പൊന്തി വരും പുലകന്യയ്ക്കകമഴിയാൻ
അകമഴിയും പൂവുകൾ കാണാൻ
തുകിലുണരൂ കവിമാതേ
അഴകലകൾ ചുരുളു വിരിഞ്ഞൊഴുകിവരും കവനകലേ
കവനകലേ കലിതകലേ ഗുണസരളേ തുകിലുണരൂ
ഓ ഗുണസരളേ തുകിലുണരൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Azhakalakal
Additional Info
ഗാനശാഖ: