നാളെ വരുന്നു തോഴി
നാളെ വരുന്നു തോഴി - മാരന്‍
താമരത്താളൊന്നെഴുതി
പുഷ്പവിമാനത്തിലല്ല
പൊന്മണിത്തേരിലുമല്ല
(നാളെ..)
ഏഴുവെളുപ്പിനു ദൂരെ
ഏലക്കാടുകള്‍ കീറി
കാഹളമൂതി പാഞ്ഞുവരും
തീവണ്ടിയിലാണല്ലോ
(നാളെ...)
തുളസിത്തറയില്‍ നാളത്തെ
പുലരിവിളക്കു കൊളുത്താം ഞാന്‍
പൂജാമലരും കളഭവുമായി
പൂപ്പാലിക നീ നല്‍കേണം
(നാളെ... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Naale varunnu thozhi
Additional Info
Year:
1967
ഗാനശാഖ: