കണ്ണെത്താദൂരെ കദളീവനത്തിൽ

കണ്ണെത്താദൂരെ കദളീവനത്തിൽ
കനിതേടിപ്പോയവനാരോ 
കാണാക്കിനാവിൻ കസ്തൂരിക്കാവിൽ 
കാത്തിരിക്കുന്നവളാരോ
ആരോ - ആരോ - ആരാരോ

മായികസങ്കൽപ ഗീതങ്ങൾ കേട്ടു
മാദകസ്വപ്നങ്ങൾ വാതിൽ തുറന്നു
ആദ്യമായ്‌ വന്നവൻ കിള്ളിയുണർത്തി
ആത്മാവിനിന്നലെ മധുരം നൽകി
കണ്ണെത്താദൂരെ കദളീവനത്തിൽ
കനിതേടിപ്പോയവനാരോ 
ആരോ - ആരോ - ആരാരോ

ഒന്നു പിണങ്ങിയും ഒരോന്നു ചൊല്ലിയും
ഒരു നിമിഷത്തിൽ രോമാഞ്ചമേകിയും
സംഗീതലോലനെൻ ചാരത്തിരുന്നാൽ
തങ്കക്കിനാവുകൾ കോരിത്തരിക്കും

കണ്ണെത്താദൂരെ കദളീവനത്തിൽ
കനിതേടിപ്പോയവനാരോ 
കാണാക്കിനാവിൻ കസ്തൂരിക്കാവിൽ 
കാത്തിരിക്കുന്നവളാരോ
ആരോ - ആരോ - ആരാരോ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannethaa doore

Additional Info

അനുബന്ധവർത്തമാനം