നിമിഷം മാത്രം മനുജാ നിന്നുടെ

മനുജാ...
നിമിഷം മാത്രം മനുജാ നിന്നുടെ
നിഗമനമെല്ലാം മാറുന്നല്ലോ
വിധിയുടെ മുമ്പില്‍ വേദനയാല്‍ നീ 
വിറകൊള്ളുന്നു കണ്ണീരോടെ
മനുജാ...

കഴിഞ്ഞതെല്ലാം പോയി സ്വപ്നം
കൊഴിഞ്ഞു തീരാറായി
തങ്കത്താലിയുമായി ഹൃദയം
തളര്‍ന്നു വീഴുകയായി
മനുജാ...

ഒന്നായിരുന്ന വിശ്വാസങ്ങള്‍
ഒരു നാളെങ്ങിനെ മാറി
സങ്കല്‍പ്പങ്ങളൊടുങ്ങി ജീവനില്‍
നൊമ്പരമേറുകയായി
മനുജാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nimisham mathram