വരിവണ്ടേ നീ മയങ്ങി വീണു

വരിവണ്ടേ നീ മയങ്ങി വീണു
വർണ്ണക്കടലാസു പൂവിൽ
മധുവില്ലല്ലോ - മണമില്ലല്ലോ
മനസ്സു കവർന്നു കരകൗശലം
വരിവണ്ടേ നീ മയങ്ങി വീണു
വർണ്ണക്കടലാസു പൂവിൽ

കണ്ടറിയാതെ കഥയറിയാതെ
കരളിൽ തന്തികൾ മീട്ടി നീ
പറന്നു ചുറ്റി പതറി നടന്നു
പാടേ വീണു പാഴ്മണ്ണിൽ 
വരിവണ്ടേ നീ മയങ്ങി വീണു
വർണ്ണക്കടലാസു പൂവിൽ

കണ്ണുനീരോ കരകവിയുന്നു
കനകവീണ തകരുന്നു
വെന്തുരുകുന്നു സങ്കൽപങ്ങൾ
വെണ്ണീറായി സകലം 
​വരിവണ്ടേ നീ മയങ്ങി വീണു
വർണ്ണക്കടലാസു പൂവിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varivande nee

Additional Info