കണ്ണീരു തോരാതെ

കണ്ണീരു തോരാതെ
ഒന്നു മയങ്ങാതെ
കാണുവാനിന്നും ഞാൻ
കാത്തിരിക്കുന്നു കളിത്തോഴാ
കണ്ണീരു തോരാതെ

ഒരുമൊഴി പാടാറില്ല
ചതുരംഗമാടാൻ നീയില്ലാ
ഒരുമൊഴി പാടാറില്ല
ചതുരംഗമാടാൻ നീയില്ലാ
ഉരുകുന്ന ജീവനും പേറി
ഉരുകുന്ന ജീവനും പേറി
തളരുന്നു മാനസം നീറീ
കണ്ണീരു തോരാതെ

എവിടേയ്ക്കു പോയിരുന്നാലും
എങ്ങെങ്ങു നീയിരുന്നാലും
എവിടേയ്ക്കു പോയിരുന്നാലും
എങ്ങെങ്ങു നീയിരുന്നാലും
നിന്നുടെ കാലൊച്ച കേൾക്കാൻ
നിന്നുടെ കാലൊച്ച കേൾക്കാൻ
എന്നാത്മനാളം തുടിപ്പൂ

കണ്ണീരു തോരാതെ
ഒന്നു മയങ്ങാതെ
കാണുവാനിന്നും ഞാൻ
കാത്തിരിക്കുന്നു കളിത്തോഴാ
കാത്തിരിക്കുന്നു കളിത്തോഴാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanneeru thoraathe

Additional Info