പൂത്താലിയുണ്ടോ കിനാവേ

പൂത്താലിയുണ്ടോ കിനാവേ
പൂപ്പന്തലുണ്ടോ നിലാവേ
പൂത്താലിയുണ്ടോ കിനാവേ
പൂപ്പന്തലുണ്ടോ നിലാവേ
സങ്കല്പജിവിത വൃന്ദാവനത്തിൽ
സംഗീതം തൂവുക രാവേ - രാവേ
സംഗീതം തൂവുക രാവേ

ഏഴിലം പാലകൾ പൂമാരി പെയ്യുന്ന
ശാരദവാനിലെ മാളികയിൽ
ഏഴിലം പാലകൾ പൂമാരി പെയ്യുന്ന
ശാരദവാനിലെ മാളികയിൽ
ജാലകവാതിലിൽ നീലവിളക്കുമായ്
താരക പൂമിഴി തേടുന്നതാരെ
ജാലകവാതിലിൽ നീലവിളക്കുമായ്
താരക പൂമിഴി തേടുന്നതാരെ
ആ..ആ..ആ..ആ..
(പൂത്താലിയുണ്ടോ... )

നാടുകാണാൻ വരും താരമ്പനായൊരു
താമരപൂക്കുട നൽകാനായി
നാടുകാണാൻ വരും താരമ്പനായൊരു
താമരപൂക്കുട നൽകാനായി
പൂമിഴി രണ്ടിലും സ്വപ്നവുമായന്നും
ഈ വഴിത്താരയിൽ കാത്തിരിക്കും
പൂമിഴി രണ്ടിലും സ്വപ്നവുമായന്നും
ഈ വഴിത്താരയിൽ കാത്തിരിക്കും
(പൂത്താലിയുണ്ടോ... )
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poothaliyundo kinaave

Additional Info