അമ്പിളിയേ അരികിലൊന്നു വരാമോ

അമ്പിളിയേ അരികിലൊന്നു വരാമോ
നീലവിണ്ണിൽ തിരശ്ശീലയിൽ 
നീലവിണ്ണിൽ തിരശ്ശീലയിൽ 
നീ മറഞ്ഞു നിൽക്കരുതേ
(അമ്പിളിയേ... )

പനിനീർപൂവും പവിഴമാലയും
പാതിരാവിനു നൽകിയതാരോ
ഓടക്കുഴലും പാദസരങ്ങളും
ഓടക്കുഴലും പാദസരങ്ങളും
ഓമനത്തെന്നലിനേകിയതാരോ 
(അമ്പിളിയേ... )

കണ്ണുമയങ്ങും കാനനമുല്ലകൾ
കണ്ടുണരുന്ന സ്വപ്നങ്ങളെന്തേ
കണ്ണുമയങ്ങും കാനനമുല്ലകൾ
കണ്ടുണരുന്ന സ്വപ്നങ്ങളെന്തേ
കരളിന്റെയുള്ളിൽ മധുരം പകരാൻ
കരളിന്റെയുള്ളിൽ മധുരം പകരാൻ
മധുമാസം പോരുന്ന നാളിലെയാകാം 
(അമ്പിളിയേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ambiliye arikilonnu varaamo

Additional Info