വാര്‍മുകിലേ വാര്‍മുകിലേ (M)

വാര്‍മുകിലേ വാര്‍മുകിലേ..
വാനിലലയും വാര്‍മുകിലേ..
താണു വരൂ - താണു വരൂ താഴെ വരൂ
താരണിത്താഴ്വരയില്‍
താണു വരൂ താഴെ വരൂ
താരണിത്താഴ്വരയില്‍
വാര്‍മുകിലേ വാര്‍മുകിലേ
വാനിലലയും വാര്‍മുകിലേ

കായാമ്പൂവുകളല്ലിവ - പാരിന്‍
കാതരനയനങ്ങള്‍ (2)
കാനനമൈനകളല്ലിവ - പാടും
കാമുകഹൃദയങ്ങള്‍
വാര്‍മുകിലേ വാര്‍മുകിലേ
വാനിലലയും വാര്‍മുകിലേ

പനിനീര്‍പൂവായ് വിരിയുവതാരുടെ
പരിമള നിശ്വാസം (2)
കറുകവിരലുകള്‍ കോര്‍ക്കുവതാരുടെ
കണ്ണീര്‍ മണിമാല 
വാര്‍മുകിലേ വാര്‍മുകിലേ
വാനിലലയും വാര്‍മുകിലേ

ഇവിടെയിരിക്കാം - മുകിലേ....
ഇവിടെയിരിക്കാം ഓ .....  
ഇനിയൊരു കഥ പറയാം - മുകിലേ
ഇനിയൊരു കഥ പറയാം
കഥയുടെ ലഹരിയില്‍ നീയൊരു
കണ്ണീര്‍ മഴയായ് മാറരുതേ 

വാര്‍മുകിലേ വാര്‍മുകിലേ
വാനിലലയും വാര്‍മുകിലേ
താണു വരൂ താഴെ വരൂ
താരണിത്താഴ്വരയില്‍
വാര്‍മുകിലേ വാര്‍മുകിലേ
വാനിലലയും വാര്‍മുകിലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varmukile (M)

Additional Info

Year: 
1966

അനുബന്ധവർത്തമാനം