കൺപീലി നനയാതെ

കണ്‍പീലി നനയാതെ പുഞ്ചിരി മായാതെ
കണ്ണീര്‍ ചൊരിയേണം - കണ്ണീര്‍ ചൊരിയേണം
ഒരു പെണ്ണായി മണ്ണില്‍ പിറന്നാല്‍ കണ്ണീര്‍ ചൊരിയേണം...

കരളിന്റെ കുമ്പിളില്‍ നിറയുമാ കണ്ണുനീര്‍
അരുതാരും കാണരുതേ - കണ്ണുനീര്‍
അരുതാരും കാണരുതേ
കണ്‍പീലി നനയാതെ പുഞ്ചിരി മായാതെ
കണ്ണീര്‍ ചൊരിയേണം

മാരിവില്‍ക്കൈകളെ മാടി വിളിക്കേണ്ടീ
മാടപ്പിറാവുകളെ - ഒരു പൊന്നഴിക്കൂടാണീ ജന്മം
കനിവറ്റ ബന്ധത്തിന്‍ കനികള്‍ തന്‍ കയ്പ്പെല്ലാം
മധുരമായ് നുകരേണം - കയ്പ്പെല്ലാം
മധുരമായ് നുകരേണം
കണ്‍പീലി നനയാതെ പുഞ്ചിരി മായാതെ
കണ്ണീര്‍ ചൊരിയേണം

എന്തെന്തു മോഹങ്ങള്‍ എത്രയോ സ്വപ്നങ്ങള്‍
വിങ്ങിക്കരഞ്ഞാലും - മണിപ്പൊന്‍വീണ മീട്ടി വരേണം
മണിവീണ മീട്ടുമ്പോള്‍ മനതാരിന്‍ നൊമ്പരം
വിരലുകളറിയരുതേ - നൊമ്പരം വിരലുകളറിയരുതേ

കണ്‍പീലി നനയാതെ പുഞ്ചിരി മായാതെ
കണ്ണീര്‍ ചൊരിയേണം - ഒരു പെണ്ണായി 
മണ്ണില്‍ പിറന്നാല്‍ കണ്ണീര്‍ ചൊരിയേണം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanpeeli nanayaathe

Additional Info

അനുബന്ധവർത്തമാനം