പാപത്തിൻ പുഷ്പങ്ങൾ
ഓ.. ഓ... ഓ....
പാപത്തിൻ പുഷ്പങ്ങൾ ഞെട്ടറ്റു വീണു
പാടേ യവനിക വീണു - പാടേ യവനിക വീണു
കേണു വിളിച്ചാലും കേൾക്കാത്ത ദൂരത്തിൽ
പ്രാണന്റെ പൈങ്കിളി പാറിപ്പോയി
ഒഴിയും മൺ കൂടുകൾ കൈ നീട്ടി വാങ്ങുവാൻ
മിഴിനീരുമായ് ഭൂമി കാത്തു നില്പൂ
പാപത്തിൻ പുഷ്പങ്ങൾ ഞെട്ടറ്റു വീണു
പാടേ യവനിക വീണു - പാടേ യവനിക വീണു
ഒരു തുള്ളിക്കണ്ണീരാൽ ഒരു ഗദ്ഗദത്താൽ
തിരികെ വിളിക്കാൻ ആവില്ല
ഒരു പാപനിമിഷത്തിൻ ശാപം വളർന്നു നിൻ
അരുമക്കിടാങ്ങളെ ഹാ കവർന്നു
പാപത്തിൻ പുഷ്പങ്ങൾ ഞെട്ടറ്റു വീണു
പാടേ യവനിക വീണു - പാടേ യവനിക വീണു
അറിയാത്ത തെറ്റുകൾ അരുതാത്ത മോഹങ്ങൾ
അവരിന്നീ മണ്ണിലെറിഞ്ഞു പോയി
പരമമാം ശാന്തിതൻ അജ്ഞാത തീരമേ
പരിശുദ്ധാത്മാക്കൾക്ക് വഴിയൊരുക്കൂ - ഈ
പരിശുദ്ധാത്മാക്കൾക്ക് വഴിയൊരുക്കൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Paapathin pushpangal