അമ്മയ്ക്കു ഞാനൊരു കിലുക്കാംപെട്ടി (പാത്തോസ്)

അമ്മയ്ക്കു ഞാനൊരു കിലുക്കാംപെട്ടി
അച്ഛനു ഞാനൊരു കുസൃതിക്കുട്ടി
അമ്മയുമച്ഛനും ഇട്ടേച്ചു പോകുമ്പോൾ
ആരോടും മിണ്ടാത്ത പാവക്കുട്ടി
ആരോടും മിണ്ടാത്ത പാവക്കുട്ടി

കണ്ണൻ ചിരട്ടയിൽ മണ്ണും വാരി
കഞ്ഞിവെച്ചു കളിക്കും ഞാൻ
ഊരുചുറ്റും തുമ്പിക്കുഞ്ഞിനെ
ഊണുകഴിക്കാൻ വിളിക്കും ഞാൻ

അമ്മയ്ക്കു ഞനൊരു കിലുക്കാംപെട്ടി
അച്ഛനു ഞാനൊരു കുസൃതിക്കുട്ടി

അമ്മച്ചി വന്നെനിക്കുമ്മതരുമ്പോള്‍
വിമ്മിവിമ്മി കരയും ഞാൻ
അച്ഛനെന്നെ തല്ലാൻ വരുമ്പോൾ
അയ്യോ - എന്നു വിളിക്കും ഞാൻ 

അമ്മയ്ക്കു ഞനൊരു കിലുക്കാംപെട്ടി
അച്ഛനു ഞാനൊരു കുസൃതിക്കുട്ടി... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ammaikku njanoru (Pathos)

Additional Info

Year: 
1966

അനുബന്ധവർത്തമാനം