ഓമനപ്പാട്ടുമായ് ഓണപ്പൂമാലയുമായ്
ഓമനപ്പാട്ടുമായ് ഓണപ്പൂമാലയുമായ്
എന്നെന്റെ മനസ്സിന്റെ സ്വയംവരപ്പന്തലിൽ
എൻപ്രിയമാനസനൊരുങ്ങിവരും
ഓമനപ്പാട്ടുമായ് ഓണപ്പൂമാലയുമായ്
എന്നെന്റെ മനസ്സിന്റെ സ്വയംവരപ്പന്തലിൽ
എൻപ്രിയമാനസനൊരുങ്ങിവരും
ഓമനപ്പാട്ടുമായ്...
കല്യാണസൗഗന്ധികപ്പൂവിനു പോയിരുന്ന
കാമുകരെല്ലാരും മടങ്ങി വന്നു (2)
കതിർമണ്ഡപങ്ങളിൽ കാതരമിഴികൾതൻ
കതിരിട്ട കിനാവുകൾ വിരിഞ്ഞുനിന്നു
ഓമനപ്പാട്ടുമായ് ഓണപ്പൂമാലയുമായ്
എന്നെന്റെ മനസ്സിന്റെ സ്വയംവരപ്പന്തലിൽ
എൻപ്രിയമാനസനൊരുങ്ങിവരും
ഓമനപ്പാട്ടുമായ്...
മോഹങ്ങളുണർന്നൊരു ഹേമന്തരജനിയിൽ
മോതിരം മാറിയതു മറന്നുപോയോ (2)
വസന്തങ്ങൾ വാസനപ്പൂമാല കൊരുക്കുമ്പോൾ
വരാമെന്നു പറഞ്ഞതും മറന്നുപോയോ
ഓമനപ്പാട്ടുമായ് ഓണപ്പൂമാലയുമായ്
എന്നെന്റെ മനസ്സിന്റെ സ്വയംവരപ്പന്തലിൽ
എൻപ്രിയമാനസനൊരുങ്ങിവരും
ഓമനപ്പാട്ടുമായ്...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Omanappaattumaay
Additional Info
ഗാനശാഖ: