ധനുമാസപുഷ്പത്തെ
ധനുമാസപുഷ്പത്തെ പൊട്ടിക്കരയിക്കാന്‍
തിരുവാതിരരാത്രി വന്നു - പിന്നെയും
തിരുവാതിരരാത്രി വന്നു
(ധനുമാസ... )
ശ്രീപാര്‍വതിക്കിളനീര്‍ക്കുടം നേദിച്ച
പൂവും പ്രസാദവുമായി (2)
ആപാദചൂഡം പനിനീരില്‍ മുങ്ങിയ
ഹേമന്തചന്ദ്രിക വന്നൂ- എന്തിനോ
ഹേമന്തചന്ദ്രിക വന്നൂ
(ധനുമാസ... )
കണ്ടാല്‍ കാണാത്ത ഭാവം നടിക്കുമെന്‍
കല്യാണരൂപന്റെ മുന്‍പില്‍ (2)
കണ്ണീരില്‍ മുങ്ങിയ പാതിരാപ്പൂവുമായ്
ചെന്നുനില്‍ക്കാനൊരു മോഹം - എന്തിനോ
ചെന്നുനില്‍ക്കാനൊരു മോഹം
ധനുമാസപുഷ്പത്തെ പൊട്ടിക്കരയിക്കാന്‍
തിരുവാതിരരാത്രി വന്നു - പിന്നെയും
തിരുവാതിരരാത്രി വന്നു
(ധനുമാസ... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Dhanumaasa pushpathe
Additional Info
ഗാനശാഖ: