അല്ലെങ്കിലുമീ കോളേജു പെണ്ണുങ്ങൾക്ക്

അല്ലെങ്കിലുമീ കോളേജുപെണ്ണുങ്ങള്‍-
ക്കാരോടുമില്ലൊരു സ്നേഹം

ദാഹിക്കും ഹൃദയം കാണാന്‍ 
അവര്‍ക്കു കണ്ണില്ലാ
അനുരാഗത്തിന്‍ വേദനയറിയാന്‍
അവര്‍ക്കു കരളില്ലാ
അല്ലെങ്കിലുമീ കോളേജുപെണ്ണുങ്ങള്‍-
ക്കാരോടുമില്ലൊരു സ്നേഹം

പ്രേമവുമായ് പിറകേ ചെന്നാല്‍
ദേവകുമാരികളാകും - അവര്‍
ദേവകുമാരികളാകും (2)

കണ്ടാലും കണ്ടഭാവം നടിക്കാതെ നിന്നാലോ
കണ്മുനകൊണ്ടതുങ്ങള്‍ തോണ്ടും - അവര്‍
കാണാത്ത കുരുക്കിട്ടു പൂട്ടും (2)
അല്ലെങ്കിലുമീ കോളേജുപെണ്ണുങ്ങള്‍-
ക്കാരോടുമില്ലൊരു സ്നേഹം

മോഹത്തിന്‍ കവറില്‍ പ്രേമ-
ലേഖനമെത്ര കൊടുത്തൂ
പ്രേമലേഖനമെത്ര കൊടുത്തൂ
അതിനൊക്കെ മറുപടി കിട്ടിയാലുമില്ലേലും
അളിയനു നല്ലതല്ലീ പ്രേമം - ഇനി
അളിയനു നല്ലതല്ലീ പ്രേമം 

അല്ലെങ്കിലുമീ കോളേജുപെണ്ണുങ്ങള്‍-
ക്കാരോടുമില്ലൊരു സ്നേഹം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Allenkilumee

Additional Info

അനുബന്ധവർത്തമാനം