എത്രകണ്ടാലും കൊതി തീരുകില്ലെനിക്കെത്ര
എത്ര കണ്ടാലും കൊതി തീരുകില്ലെനി-
ക്കെത്ര കണ്ടാലുമീ ചിത്രം (2)
ഹർഷ കുതൂഹലം പീലി വിടർത്തുമീ -
ഹംസ ദമയന്തീ ചിത്രം (2)
എത്ര കണ്ടാലും കൊതി തീരുകില്ലെനി-
ക്കെത്ര കണ്ടാലുമീ ചിത്രം
മാനസ പൊയ്കതൻ തീരത്തൊരു കാലം
ഞാനും ഇതുപോലിരുന്നതല്ലേ (2)
ആശകളാകും അരയന്നങ്ങളെ
ദൂതിനായ് ഞാനുമയച്ചതല്ലേ
എത്ര കണ്ടാലും കൊതി തീരുകില്ലെനി-
ക്കെത്ര കണ്ടാലുമീ ചിത്രം
ഈ നല്ല രാത്രിയിൽ നാമലിഞ്ഞൊന്നു ചേർന്നാ-
നന്ദ നിർവൃതി പുൽകിടുമ്പോൾ (2)
ഈ ദമയന്തിതൻ രാജകുമാരന്റെ
പ്രേമസാമ്രാജ്യം എനിക്കല്ലേ
എത്ര കണ്ടാലും കൊതി തീരുകില്ലെനി-
ക്കെത്ര കണ്ടാലുമീ ചിത്രം
ഹർഷ കുതൂഹലം പീലി വിടർത്തുമീ -
ഹംസ ദമയന്തീ ചിത്രം
എത്ര കണ്ടാലും കൊതി തീരുകില്ലെനി-
ക്കെത്ര കണ്ടാലുമീ ചിത്രം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ethra kandaalum
Additional Info
ഗാനശാഖ: