അങ്ങങ്ങ് ദൂരെ ചക്രവാളത്തില്‍
അങ്ങങ്ങ് ദൂരെ ചക്രവാളത്തില്‍
മങ്ങിമറഞ്ഞു നീ മാരിവില്ലേ
എങ്ങുന്നോ വന്നു - എന്തിനോ വന്നു
എങ്ങോ പോയിമറഞ്ഞു
ചന്ദ്രിക പാരിനെ ചുംബിച്ചിടുന്നൊരീ
സുന്ദരമാകും വസന്തരാവില്‍
ചെന്താമരത്തോണി ഒന്നിലെന്‍ - വീണാ
തന്തികള്‍ മീട്ടാന്‍ നീ വരില്ലേ
അങ്ങങ്ങ് ദൂരെ ചക്രവാളത്തില്‍
പൂങ്കുയില്‍ പാടാത്ത പൂക്കള്‍ വിരിയാത്ത
പൂങ്കാവനമാണിന്നെന്റെ ലോകം
താരും തളിരും കൊഴിഞ്ഞു തീരും - പിന്നെ
വാടിക്കരിയുമീ ജീവിതവും
അങ്ങങ്ങ് ദൂരെ ചക്രവാളത്തില്‍
മങ്ങിമറഞ്ഞു നീ മാരിവില്ലേ
എങ്ങുന്നോ വന്നു - എന്തിനോ വന്നു
എങ്ങോ പോയിമറഞ്ഞു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Angangu doore
Additional Info
Year:
1966
ഗാനശാഖ: