മുൾമുടി ചൂടി കുരിശില്‍ തൂങ്ങി

 

മുള്‍മുടിചൂടി കുരിശില്‍ തൂങ്ങി
പാരിനെ കാത്തവനേ - പിതാവേ
പാരിനെ കാത്തവനേ
(മുള്‍മുടിചൂടി...)

ആത്മാഹുതി തന്‍ പൊന്‍തിരിയായെന്‍
പ്രാണന്‍ തെളിയണമെ - പിതാവേ
പ്രാണന്‍ തെളിയണമെ

പാപക്കനി വിളയും ഈ
പാഴ്മരം മുറിച്ചിടുവാന്‍
മാമക ജീവിതം മൂര്‍ച്ചയെഴുന്നൊരു
മഴുവായ് തീരണമേ - പിതാവേ
പാരിനെ കാത്തവനേ
(മുള്‍മുടി ചൂടി...)

പരമപിതാവേ നിന്‍ വഴി തുടരാന്‍
പ്രാണന്‍ പോയാലും
മാര്‍ഗ്ഗം വെടിയാന്‍ തോന്നരുതേ
തോന്നരുതേ എന്‍ ഹൃദയം നോവരുതേ
പിതാവേ ഹൃദയം നോവരുതേ
(മുള്‍മുടി ചൂടി...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mulmudi choodi

Additional Info

അനുബന്ധവർത്തമാനം