നിൻ തിരുനാമം വാഴ്ത്തുന്നേന്‍

നിന്‍ തിരുനാമം വാഴ്ത്തുന്നേന്‍
നന്മ നിറഞ്ഞവനല്ലോ നീ
(നിന്‍ തിരുനാമം...)

ചുഴിയില്‍ പെട്ടൊരു വഞ്ചിയെ നീ
നേര്‍വഴിയില്‍ തന്നെ എത്തിച്ചു (2)
കരുണ നിറഞ്ഞൊരു കൈകളിലെന്നെ
കര്‍ത്താവേ നീ ഏല്‍പ്പിച്ചു
(നിന്‍ തിരുനാമം....)

എന്നും നിന്നുടെ കരുണാദൃഷ്ടികളെന്നില്‍
പതിയണമിതു പോലെ (2)
അന്യരെനിക്കില്ലാശ്രയമായി
കന്യാസുതനേ നീ തന്നേ
(നിന്‍ തിരുനാമം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nin thirunaamam vaazhthunnen