ആരുണ്ടെനിക്കൊരു വീണ തരാൻ
ആരുണ്ടെനിക്കൊരു വീണ തരാന്‍
ആനന്ദപ്പൊന്മണി വീണ തരാന്‍
ഉള്ളില്‍ തുടിക്കുന്ന ഗാനമെല്ലാം ഞാന്‍
ഉല്ലാസമായി പകര്‍ന്നു തരാം
(ആരുണ്ടെനിക്കൊരു.....)
കന്നിനിലാവിന്റെ കണ്മിഴിയില്‍
മിന്നിത്തെളിയും കവിതകള്‍ ഞാന്‍
പാടിത്തരാം നൃത്തമാടിത്തരാം ഒരു
പൊന്നിന്‍ ചിലങ്ക തരൂ
ആരുണ്ടെനിക്കൊരു വീണ തരാന്‍
ആനന്ദപ്പൊന്മണി വീണ തരാന്‍
പഞ്ചമിരാവിന്റെ വേളിയ്ക്കൊരുക്കിയ
പഞ്ചാരപ്പാലടപ്പായസം ഞാന്‍
വേണ്ടുന്നപോലെ വിളമ്പിത്തരാം ഒരു
പാത്രമെനിക്കു തരൂ
(ആരുണ്ടെനിക്കൊരു.....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aarundenikkoru