ഹരിത മനോഹരമീ നാട്

ഹരിത മനോഹരമീ നാട് ചരിതമെഴുതുമീ പൂ നാട്
മലയാളത്തിനു  തനിമ തികഞ്ഞ നന്മയുള്ള നാട്
മാമലകള്‍ പൂവൊലി  പാടും പോന്നനണിഞ്ഞ നാട് 

ശബരി ഗിരിയും പരുമലയും പെരുമ ഉണര്‍ത്തും ഒരുമകളായു
പമ്പയാറിന്‍ കുളിരലകള്‍ തഴുകി വരുന്നൊരു പുങ്കാറ്റും
 
കടമ്മനിട്ട കാവിന്റെ നെഞ്ചില്‍ നിന്നും പടയണിയും
ആറന് മുള വാല്‍ കണ്ണാടി തിരയിളകി വള്ളം കളിയും
ഓ തിത്തിതാരോ  തിത്തിത്തൈ

പത്തംതിട്ടതന്‍ മഹിമ പാടി ആടാം കൂട്ടരേ  തൈ തൈ
മാരാമണ്‍ സമ്മേളനത്തിന്‍ അലയൊലിയും   ഉണര്‍ത്തി   തൈ തൈ
ജാതിമത ഭേദ മില്ലാതിവിടെ മര്‍ത്ത്യര്‍ തുല്യരല്ലോ
നാട്  നന്മകള്‍ ചൊല്ലിയാടും  പഴം പട്ടിണ ഈണം ഉണ്ടേ
കാട്ടു ചോലകള്‍ താലമേകും സ്നേഹധാരകള്‍  നാട് നീളെ
കീര്‍ത്തിയെകും നാടിനെന്നും മംഗളം പാടീടട്ടെ
ഹരിത മനോഹരമീ നാട് ...........

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Haritha Manoharam Ee Naadu