തട്ടിക്കോ തട്ടിക്കോ - ഫുട്ബോൾ ഗാനം

Singer: 
Thattikko thattikko - Football Song

Thattikko

ലോകക്കപ്പ് ഫുട്ബോളിന് വിസിൽ മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.... ഈ ആരവങ്ങൾക്കിടയിൽ എംത്രീഡിബിയും ഒരു തമാശപ്പാട്ടുമായി ഒത്തുചേരുന്നു, ഈ ഫുട്ബോൾ മാമാങ്കത്തിൽ എല്ലാ കാൽ‌പ്പന്ത് പ്രേമികളോടുമൊപ്പം പങ്കുചേരുന്നു.. വളരെ പെട്ടെന്ന് ചെയ്തെടുത്തതാണ് ഈ ഗാനം... ഏവരും ഇവിടെയുള്ള പ്ലേയറിലൂടെ കേൾക്കുമല്ലോ... ഇതിന്റെ വീഡിയോ വേർഷൻ ഉടൻ പുറത്തിറങ്ങുന്നതാണ്...                              Bem-vindo ao Brasil..!!!!!

Lyrics & Music : G Nisikanth
Theme, Camera & Direction (Video) - +animesh xavier 
Background Score : S Naveen
Singers : Shiju Madhav, Mini Vilas, Aswin Sathish, VG Sajikumar
Chorus : G Nisikanth & VG Sajikumar
Studio, Mixing & Mastering : Navaneetham Digital

തട്ടിക്കോ തട്ടിക്കോ - ലോകക്കപ്പ് ഫുട്ബോൾ സ്വാഗതഗാനം

തട്ടിക്കോ തട്ടിക്കോ തട്ടിക്കോ തട്ടിക്കോ
തട്ടിക്കോ തട്ടിക്കോ തട്ടിക്കോ തട്ടിക്കോ

ഫുട്ബോൾ ഫുട്ബോൾ കിക്കോഫ് കിക്കോഫ്
ഫുട്ബോൾ ഫുട്ബോൾ കിക്കോഫ് കിക്കോഫ്

നടവഴിയിലും ഇടവഴിയിലും വയലിറമ്പിലും ആവേശം
പൂക്കും കാല്പന്തുകളിക്കാലം..
മനസ്സിനുള്ളിലും മിഴിയിണയിലും കുളിരുകോരി തുള്ളിയാടി-
ക്കൊടിയുയരും തിരുവുത്സവ മേളം
ഒന്നായ് വരവേൽക്കാം നമുക്കൊന്നായ് കളിച്ചേറാം
തോളോടൊത്തു നിന്നു കരഘോഷം മുഴക്കീടാം
ഓടിച്ചാടിക്കൊട്ടിത്തട്ടിയൊന്നായ് ലോകം മാറും പൂരം
കണ്ടുന്മാദം കൊണ്ടീ ഗാനം പാടിക്കൂത്താടാം
തട്ടിക്കോ തട്ടിക്കോ തട്ടിക്കോ തട്ടിക്കോ
തട്ടിക്കോ തട്ടിക്കോ തട്ടിക്കോ വെട്ടിച്ചോ

എല്ലാ കണ്ണുകളും ഒരു പന്തിൻ മുന്നാലേ
എൻ കരളോ ടാക്ളിങ്ങ് കേമീ നിന്റെ പിന്നാലേ
ആഹാ...ആഹാ...അഹാ.. ആഹാ....
കണ്മുനയാൽ കോർണ്ണർ കിക്കും ഖില്ലാടീ, നിന്റെ
ലോങ്ങ് ഷോട്ടിൽ എന്റെ പോസ്റ്റിൽ ഗോളായി
മുട്ടി മുട്ടി നിൽക്കാം കളി കാണാൻ ലോകം ചുറ്റാം
മഞ്ഞക്കാർഡു കണ്ടാൽ സൈഡ് ബെഞ്ചിൽ കാറ്റു കൊള്ളാം
സാവോപോളോ ഫോർട്ടലീസ സാർവഡോർ ദെൻ ക്യൂറിറ്റിബ
റിയോ നടാൽ ബ്രസീലിയ കാണാൻ പോയീടാം

[പുല്ലിന്മേൽ കാലുകൾ ചിത്രം വരയ്ക്കണ്
മിന്നൽപ്പിണരുകൾ മൈതാനം വാഴണ്
വെട്ടിയോഴിഞ്ഞിട്ട് മുന്നോട്ടു പായണ്
ഫുട്ബോൾ ഫുട്ബോൾ കിക്കോഫ് കിക്കോഫ്
ഫുട്ബോൾ ഫുട്ബോൾ കിക്കോഫ് കിക്കോഫ്

തട്ടിക്കോ തട്ടിക്കോ തട്ടിക്കോ തട്ടിക്കോ
തട്ടിക്കോ തട്ടിക്കോ തട്ടിക്കോ വെട്ടിച്ചോ

പാദങ്ങളിൽ മന്ത്രച്ചരടിട്ടു ലിയോണൽ
പായുന്നൂ നെയ്മർ പടവെട്ടി റൊണാൾഡോ
ഓഹോയ് ഓഹോയ് ഓഹൊയ്  ഓഹൊയ്
ജോലിക്കിനി പോകേണ്ടെന്നേ കൊച്ചാട്ടാ, ഈ
ലോകക്കപ്പു കാണാൻ രാജി വെയ്ക്കപ്പാ
മിന്നൽ പോലെ സാവി ഗോൾ പോസ്റ്റിൽ ബഫൺ സീസർ

ഫ്രീകിക്കിനു റൂണി അടി ബെൻഡിറ്റ് ലയിക്ക് ബെക്കാം
നാലാഞ്ചിറ നാഗമ്പടം മാനാഞ്ചിറ മലപ്പുറം
കൊല്ലം കൊച്ചി തേക്കിൻകാട്ടും ഫുട്ബോളിൻ പൂരം

[കാലുകൾ തിന്തിമിത്താളം ചവിട്ടണ്
പൊട്ടുമമിട്ടുപോൽ ഗോള് പിറക്കണ്
നെഞ്ചിൽ പെരുമ്പറത്താളം മുറുകണ്
ഫുട്ബോൾ ഫുട്ബോൾ കിക്കോഫ് കിക്കോഫ്
ഫുട്ബോൾ ഫുട്ബോൾ കിക്കോഫ് കിക്കോഫ്]

തട്ടിക്കോ തട്ടിക്കോ തട്ടിക്കോ തട്ടിക്കോ
തട്ടിക്കോ തട്ടിക്കോ തട്ടിക്കോ വെട്ടിച്ചോ

ഗാനം ആലാപനം
പുതുവൽസരാശംസകൾ….
ശശിലേഖയീ ശാരദരാവിൽ
ഓർമ്മകൾ... (പെൺ) ഷാരോൺ ജോൺ
പുതുവത്സരം പുതുനിർണ്ണയം ഉണ്ണിക്കൃഷ്ണൻ കെ ബി, രശ്മി നായർ, കൃഷ്ണരാജ്, രാഹുൽ സോമൻ
മൗനമായ് അറിയാതെ രാവില്‍ ഉണ്ണിക്കൃഷ്ണൻ കെ ബി
ശ്രാവണ സംഗീതമേ-നാദം വിജേഷ് ഗോപാൽ
രാരീ രാരിരം രാരോ - നാദം ഉണ്ണിക്കൃഷ്ണൻ കെ ബി
ഇന്ത്യയിതൊന്നേയുള്ളൂ
പ്രണയം ഒഴുകിയൊഴുകിയണയും - നാദം രാജേഷ് രാമൻ
അഞ്ജനമിഴിയുള്ള പൂവേ...
ബാഹുലേയാഷ്ടക ശ്ലോകങ്ങൾ ഗിരീഷ് സൂര്യനാരായണൻ, ദിവ്യ എസ് മേനോൻ
നീയുറങ്ങു പൊന്‍ മുത്തേ മിധു വിൻസന്റ്
ഒരേ സ്വരം ഒരേ ലക്ഷ്യം രാജേഷ് രാമൻ
നാടുണർന്നൂ…. അനു വി സുദേവ് കടമ്മനിട്ട
വിഷുപ്പുലരിയില്‍... രാജേഷ് രാമൻ
ഓശാനപ്പള്ളി തൻ അങ്കണത്തിൽ ജി നിശീകാന്ത്
മുല്ലപ്പൂവമ്പു കൊണ്ടു... എസ് നവീൻ, ദിവ്യ എസ് മേനോൻ
പവിഴമുന്തിരി മണികൾ......(നാദം)
പ്രണയം പ്രണയം മധുരം മധുരം... രാജേഷ് രാമൻ
നിൻ മുഖം കണ്ട നാളിൽ സ്കറിയ ജേക്കബ്
കണ്ണേ പുന്നാരെ സ്കറിയ ജേക്കബ്
ഹരിത മനോഹരമീ നാട്
ഹരിതമനോഹരമീ - നാദം
വരുമിനി നീയെൻ....നാദം
മനമേ,വര്‍ണ്ണങ്ങള്‍ ഉണ്ണിക്കൃഷ്ണൻ കെ ബി
ഏതോ സ്മൃതിയിൽ
അല്ലിമലർകുരുവീ... രാജേഷ് രാമൻ
രാവിൽ നിനക്കായ് പാടാം
നിനക്ക് മരണമില്ല ജി നിശീകാന്ത്
കവിതയോടാണെന്റെ പ്രണയം
വൃശ്ചിക പൂങ്കാറ്റു തലോടും എസ് നവീൻ, ഡോണ മയൂര
ദേവദൂതികേ....
ഒരുനാളാരോ ചൊല്ലി ദീപു നായർ
ജനുവരിയുടെ കുളിരിൽ ജി നിശീകാന്ത്
മറയാൻ തുടങ്ങുന്ന സന്ധ്യേ... എസ് നവീൻ
പൊൻകണി വയ്ക്കുവാന്‍... രാജീവ് കോടമ്പള്ളി
മേഘയൂഥ പദങ്ങൾ കടന്ന്
പൂക്കൾതോറും പുഞ്ചിരിക്കും യു എ ശ്രുതി
പാൽനിലാവൊളി തൂകും
ഈ തണലിൽനിന്നും
ദുഃഖപുത്രി...! ജി നിശീകാന്ത്
ഓർമ്മകളിൽ... സണ്ണി ജോർജ്
ഞാൻ വരും സഖീ...! ജി നിശീകാന്ത്
വിണ്ണിന്റെ ചേലുള്ള പെണ്ണൊരുത്തി… ഗിരീഷ് സൂര്യനാരായണൻ
പുതുമഴ പെയ്തു തോർന്ന സന്ധ്യേ… തഹ്സീൻ മുഹമ്മദ്, ജി നിശീകാന്ത്
ഒരുജന്മം ഭജനമിരുന്നാലും... വിഷ്ണുനമ്പൂതിരി
വിജനപഥങ്ങളിൽ വിഷ്ണുനമ്പൂതിരി
ഓർമ്മത്തുള്ളികൾ ജി നിശീകാന്ത്
ഒരു വരം ചോദിച്ചു രാജേഷ് രാമൻ
വളരുന്ന മക്കളേ... ജി നിശീകാന്ത്
യാത്രാമൊഴി... ജി നിശീകാന്ത്
കാളിന്ദീ നദിയിലെ ഗിരീഷ് സൂര്യനാരായണൻ
തട്ടിക്കോ തട്ടിക്കോ - ലോകക്കപ്പ് ഫുട്ബോൾ സ്വാഗതഗാനം ഷിജു മാധവ്, അശ്വിൻ സതീഷ്, മിനി വിലാസ്, വി ജി സജികുമാർ
പൂങ്കുയിൽ പാടിയിരുന്നു തഹ്സീൻ മുഹമ്മദ്
കാട്ടുമുല്ലപ്പൂ ചിരിക്കുന്നു... ജി നിശീകാന്ത്