കാളിന്ദീ നദിയിലെ (നാദം)


If you are unable to play audio, please install Adobe Flash Player. Get it now.

Singer: 
Kalindee Nadiyile

രചന : കെ ജി രാധാകൃഷ്ണൻ | സംഗീത സംവിധാനം : ഗാനഭൂഷണം എം പി ദാമോദര ഭാഗവതർ | പുനരാവിഷ്കാരം, പശ്ചാത്തലസംഗീതം & ആലാപനം : സൂര്യ നാരായൺ

 

 

 

കാളിന്ദീ നദിയിലെ

കാളിന്ദീ നദിയിലെ കുഞ്ഞോളങ്ങൾ

കളഗീതം പാടിയൊഴുകി

മലരിന്റെ പ്രണയം കാറ്റിലലിഞ്ഞപ്പോൾ

വിരഹം താനെയുണർന്നു, വനിയിൽ

വിരഹം താനെയുണർന്നു

 

പാലൊളി വഴിയും നിലാവിൽ, തളിർ

ശാഖികൾ മധുരമായ് ഉണരുമ്പോൾ

ആരോ കണ്ണീരു വാർക്കുന്നു, വന-

ലീലാമാധവമോർക്കുന്നു

 

ദ്വാരകതന്നിലെ ഹേമവനങ്ങളിൽ

മാധവമുരളിക നിറയുന്നു

ശ്യാമവിരഹിയായ് കേഴുന്നു, കുയിൽ

നാദം മുരളികയാകുമ്പോൾ