പുതുമഴ പെയ്തു തോർന്ന സന്ധ്യേ…

Singer: 

ഞാൻ രചനയും സംഗീതവും നിർവ്വഹിച്ച ഒരു ഗാനം.... ഓർക്കസ്ട്രയൊക്കെ ഭംഗിയായി ചെയ്യണമെന്നുണ്ടായിരുന്നു...പലരുടേയും തിരക്കുകൾ എന്നു പറയുന്ന തിരക്കിലൂടെ പോയപ്പോൾ ഇതു ഇങ്ങനെയല്ലാതെ പബ്ലീഷ് ചെയ്യാൻ സാധിച്ചില്ലാ....!! പോരായ്മകളുണ്ടാകാം.. എങ്കിലും വെറുതേ.. വെറും വെറുതേ.....

പുതുമഴ പെയ്തു തോർന്ന സന്ധ്യേ…

പുതുമഴ പെയ്തു തോർന്ന സന്ധ്യേ…

നിനക്കെന്റെ പെണ്ണിന്റെ നാണം

ചന്തം, സുഗന്ധം, വിരൽ

തൊട്ടാൽ പൂക്കുന്ന പ്രായം…!

 

രാത്രി ലില്ലികൾ പൂക്കും, അനു-

രാഗവല്ലി തളിർക്കും

ആദ്യസ്പർശന നിർവൃതി പുൽകി

രാക്കടമ്പിതൾ നീട്ടും

ഇതാണോ…ഇതാണോ… പ്രേമമെന്ന്

കവികൾ പാടിയ ലഹരി…!?!

 

ഓമർഖയാമിലൂടെ വയ-

ലാറിൻ മടിത്തട്ടിലൂടെ

യവനമുന്തിരിത്തോപ്പുകൾ താണ്ടി

കാളിന്ദിതൻ മാറിലൂടെ

ഇതാണോ… ഇതാണോ….ആദവും ഹവ്വയം

അന്നാദ്യമൊന്നായ ഭൂമി..!?!