ഓർമ്മകളിൽ...
ചേർത്തതു് Nisi സമയം
ഓർമ്മകളിൽ ഓണനിലാ തൂവലുഴിഞ്ഞെന്നമ്മ (2)
ജനിമൃതിതൻ ദിനപഥങ്ങൾ ഒരു കനൽ മേഘമായ് ഞാൻ
ഉരുകിയുലകിലയുമ്പോൾ…
ശ്രാവണസന്ധ്യാംബരത്തിൽ നിലവിളക്കെരിയുമ്പോൾ (2)
പടുമിഴിതൻ അശ്രു കണികകൾ ചോറിൽ
ഉപ്പു തളിക്കുന്നൂ
മധുരം പകരും കൈകൾ തഴുകാൻ
വരുമീ ഞാൻ… അരികിൽ നിൻ…. പൂത്തുമ്പിയായ് വീണ്ടും
പൂന്തൊടിയിൽ എൻപദങ്ങൾ പൂക്കളമെഴുതുമ്പോൾ (2)
വാൽസല്യമൊഴുകുംനിൻ മിഴികളിലായിരം
കൗതുകമുണരുന്നു
അമ്മേ ജീവൻ തന്നോരാ മാറിൽ
ചേർന്നീ ഞാൻ…. പാടീടാം…. നിൻസ്നേഹഗീതങ്ങൾ
Film/album:
Lyricist:
Music:
Singer: