പിറന്നാൾ ആശംസകൾ....(നാദം)


If you are unable to play audio, please install Adobe Flash Player. Get it now.

A Birthday Song - Vrischika poonkattu

Lyrics : Dona Mayoora - Music : G Nisikanth - Singer : S Naveen

നാദമെന്ന സ്വതന്ത്രസംഗീത സംരംഭത്തിൽ ഒരു പിറന്നാൾ ഗാനം...

രചന : ഡോണ മയൂര
സംഗീതം - ജി നിശീകാന്ത്
ആലാപനം - നവീൻ എസ്

വൃശ്ചിക പൂങ്കാറ്റു തലോടും

വൃശ്ചിക പൂങ്കാറ്റു തലോടും
മുടിയിഴയുമ്മ വച്ചൊരാൾ
കാതിൽ മെല്ലെ മൂളും
സ്നേഹം തുളുമ്പും
പിറന്നാളാശംസകൾ (വൃശ്ചിക)

പൊന്മണീ നിൻ കാലിൽ
ചിലമ്പൊലി ഉണരും പോലെ...
കണ്മണീ നിൻ കാതിൽ
കതിർമണി ഉലയും പോലെ…(പൊന്മണീ)
ആഘോഷമായ് നേരാം..
ആമോദമായ് പാടാം…
ആയിരമാശംസകൾ
പിറന്നാളാശംസകൾ (2)
വൃശ്ചിക പൂങ്കാറ്റു തലോടും…

കാറ്റായ് നിൻ കൈയിൽ
തരിവളയിളകി മെല്ലെ…
മേഘങ്ങൾ വന്നണഞ്ഞുവെൺ
കുടയായ് നിൻ മേലെ…(കാറ്റായ്)
നിൻ ജന്മനാൾ നേരാം…
സ്നേഹാർദ്രമായ് പാടാം…
ആയിരമാശംസകൾ
പിറന്നാളാശംസകൾ(2) (വൃശ്ചിക…)