മുല്ലപ്പൂവമ്പ് കൊണ്ടു -വാലന്റയിൻഡേ സോംഗ് (നാദം)


If you are unable to play audio, please install Adobe Flash Player. Get it now.

Mullappovambu kondu-Valentine day Song

ലോകത്തിലെ എല്ലാ പ്രണയപരവശർക്കും, ഇനി പ്രണയിക്കണമെന്നാഗ്രഹിക്കുന്നവർക്കും, പ്രേമിച്ചു കഴിഞ്ഞവർക്കും പ്രണയമെന്തെന്ന് കേട്ടിട്ടില്ലാത്തവർക്കും ഗാനരൂപത്തിൽ മുല്ലപ്പൂ കൊണ്ട് അമ്പ് എയ്ത് വിടുന്നു.

ആലാപനം - ദിവ്യാ മേനോൻ
രചന - സംഗീതം - ജി നിശീകാന്ത്
ഓർക്കസ്ട്രേഷൻ - ജയ്സൺ

മുല്ലപ്പൂവമ്പു കൊണ്ടു...

മുല്ലപ്പൂവമ്പു കൊണ്ടു...
മെല്ലെക്കൺ കോണിടഞ്ഞു
നിന്നാദ്യചുംബനത്തിൽ
ചുണ്ടിൽ പൂന്തേൻ പൊടിഞ്ഞു


വെണ്ണിലാ ചേലചുറ്റി
വെള്ളിച്ചിലങ്കചാർത്തി
നീ വന്ന നാൾ മുതൽ ഞാൻ
നിന്നേക്കുറിച്ചു പാടി
പൊന്മുളം തണ്ടുകളിൽ
പാട്ടിന്റെ പാലൊഴുകി
മമസഖി നീ പകരുമൊരീ
പ്രണയസുഗന്ധം തൂകി
 
ആതിരേ നിൻ ഹൃദയം
തൂകും സുഗന്ധമേൽക്കാൻ
ആമിഴിപ്പൂക്കളുള്ളിൽ
ചൂടും വസന്തമാകാൻ
ആയൊരെൻ ഭാഗ്യമേതോ-
രീശ്വരൻ കനിഞ്ഞുവെന്നോ..!
ജനിമൃതികൾ വരുമകലും
നീയെന്നുമെന്റെ സ്വന്തം