കവിതയോടാണെന്റെ പ്രണയം (നാദം)


If you are unable to play audio, please install Adobe Flash Player. Get it now.

Singer: 
Kavithayodanente pranayam-Audio

രചന : ജി. നിശീകാന്ത്
സംഗീതം, പശ്ചാത്തലസംഗീതം & ആലാപനം : എൻ. വി. കൃഷ്ണൻ

കവിതയോടാണെന്റെ പ്രണയം

ഹൃദയം കൊണ്ട് ഹൃദയത്തിലെഴുതിയ
കവിതയോടാണെന്റെ പ്രണയം
സ്വയമെരിയുമ്പൊഴും പുറമേ ചിരിക്കുന്ന
സന്ധ്യയോടാണെന്റെ പ്രണയം, സായം
സന്ധ്യയോടാണെന്റെ പ്രണയം

വാക്കുകൾക്കപ്പുറം പറയുവാനാകാത്ത
ഭാവനയോടാണെൻ പ്രണയം
കുളിരും കിനാവിൻ നിലാവുമായെത്തുന്ന
രജനിയോടാണെന്റെ പ്രണയം
ശ്രുതിയാണു പ്രണയം എൻ പ്രിയയാണു പ്രണയം
എന്നെ ഞാൻ അറിയുന്ന വഴിയാണു പ്രണയം

കാറ്റിലൂടെത്തിയെൻ കാതിൽ തുളുമ്പുമാ
വാണിയോടാണെന്റെ പ്രണയം
വിരൽ തൊടുമ്പോൾ താനേ പാടാൻ തുടങ്ങുന്ന
വീണയോടാണെന്റെ പ്രണയം
രതിയാണു പ്രണയം ആരതിയാണു പ്രണയം
ദേവീ നീ തന്ന സുഖമാണു പ്രണയം