വരുമിനി നീയെൻ....നാദം
ചേർത്തതു് danildk സമയം
വരുമിനിനീയെൻ അരികിലെന്നെങ്കിലും
മോഹിച്ചുപോയ് വെറുതേ, ഞാൻ
മോഹിച്ചുപോയ് വെറുതേ
ഒരു പ്രിയഗാനം ചുണ്ടിലൊളിപ്പിച്ചു
കാത്തിരുന്നൂ വെറുതേ, ഞാൻ
കാത്തിരുന്നൂ വെറുതേ
കുളിരലയെങ്കിലും ഒരു ചുടുവേനലിൽ
എരിയുകയായ് ഹൃദയം, താനേ
എരിയുകയായ് ഹൃദയം
കവിതകളാകും കിളികളകന്നൂ
വിജനം മാനസ വിപിനം
വിജനം മാനസ വിപിനം
സുഖദമൊരോമൽ സ്വപ്നവുമായി
പാടുകയായകലേ, ആരോ
പാടുകയായകലേ
എൻ വിരൽത്തുമ്പിൽ സ്വരമായുണരാൻ
അഴകേ വരുനീ ഇതിലേ
അഴകേ വരുനീ ഇതിലേ
- 1113 പേർ വായിച്ചു
പിന്മൊഴികൾ
രാജീവ് replied on Permalink
നല്ല വരികള്‍ നല്ല സംഗീതം നല്ല ആലാപനം ആശംസകള്‍
Sijith replied on Permalink
Like.
Good voice..nice lyrics and simple music.
Thahseen replied on Permalink
നല്ല പാട്ട് .. നല്ല ശബ്ദം.. സ്വാഗതം...ഗോപകുമാര്‍
Umakeralam1 replied on Permalink
valare nalla voice...!!!!!
Umakeralam1 replied on Permalink
valare nalla voice...!!!!!
minimohanmohan replied on Permalink
മലയാളിക്ക് ഈ മാസ്മരിക പ്രതിഭയെ ഉള്ക്കൊല്ലനുള്ള മനസിക വികാസും ഇല്ലാതെ പോയല്ലോ
minimohanmohan replied on Permalink
മലയാളിക്ക് ഈ മാസ്മരിക പ്രതിഭയെ ഉള്ക്കൊല്ലനുള്ള മനസിക വികാസും ഇല്ലാതെ പോയല്ലോ
Ambily G Menon replied on Permalink
വരുമിനിനീയെൻ അരികിലെന്നെങ്കിലും
മോഹിച്ചുപോയ് വെറുതേ, ഞാൻ
മോഹിച്ചുപോയ് വെറുതേ
ഒരു പ്രിയഗാനം ചുണ്ടിലൊളിപ്പിച്ചു
കാത്തിരുന്നൂ വെറുതേ, ഞാൻ
കാത്തിരുന്നൂ വെറുതേ... വളരെ മനോഹരം ഈ രചന. നിശീ അഭിനന്ദനങ്ങള്‍..... ആലാപനവും വളരെ നന്നായി. ആശംസകള്‍.