പവിഴമുന്തിരി മണികൾ പോലെ....(നാദം)


If you are unable to play audio, please install Adobe Flash Player. Get it now.

Singer: 

രചന: ജി നിശികാന്ത്

സംഗീതം: സൂര്യനാരായണൻ

ആലാപനം: ഡാനിൽ ഡേവിഡ്

പശ്ചാത്തല സംഗീതം: പ്രദീപ് 

മിക്സിങ്ങ് : സി കെ വഹാബ്

സ്റ്റുഡിയോ: രവീസ് സ്റ്റുഡിയോതൃശ്ശൂർ


പവിഴമുന്തിരി മണികൾ......(നാദം)

പവിഴമുന്തിരി മണികൾ പോലെ
പവിഴമല്ലിപ്പൂക്കൾ പോലെ
പുലരിവെയിലിൻ പുതുമപോലെ
പൂത്തുനില്പ്പൂ നീയെന്നുള്ളിൽ
നില്ല് നില്ല് ചെല്ലക്കിളിമകളേ, ഒന്നു
ചൊല്ല് ചൊല്ല് എന്നേ ഇഷ്ടമല്ലേ?

പോരു നീ മിണ്ടാതെ നില്ക്കയോ
പേരു നീ പറയാതെ പോകെയോ
ആരുനീയോമലേ അറിയുകില്ലെങ്കിലും
തമ്മിൽ നാളായ് പോൽ സൗഹൃദം
ഇനി കാണുമോ എൻ കൂടെനീ
നില്ല് നില്ല് ചെല്ലക്കിളിമകളേ, ഒന്നു
ചൊല്ല് ചൊല്ല് എന്നേ ഇഷ്ടമല്ലേ?

പാറിവാ പൂത്തുമ്പിയായ് വാ
ഊറിവാ മകരന്ദമായ് വാ
ഈ പട്ടുപൂമെത്തയിൽ പാൽനിലാശയ്യയിൽ
പോരൂ നീ കാറ്റായ് പുല്കുവാൻ
എൻ മനസിനെ നിൻ മനസുമായ്
നില്ല് നില്ല് ചെല്ലക്കിളിമകളേ, ഒന്നു
ചൊല്ല് ചൊല്ല് എന്നേ ഇഷ്ടമല്ലേ?