നാടുണർന്നൂ... (നാദം)


If you are unable to play audio, please install Adobe Flash Player. Get it now.

nadunarnnoo...

 


നാദത്തിന്റെ ഒരു ആശംസാ ഗാനം.


രചന, പശ്ചാത്തല സംഗീതം : ജി. നിശീകാന്ത്
സംഗീതം : വിജേഷ് ഗോപാൽ
ആലാപനം : അനു.വി. സുദേവ്, കടമ്മനിട്ട
റെക്കോഡിങ്ങ് & മിക്സിങ്ങ് : എസ്. നവീൻ, നവനീതം ഡിജിറ്റൽ, പന്തളം
കീബോഡ് & പ്രോഗ്രാമിങ്ങ് : ജെയ്സൺ


 

നാടുണർന്നൂ….

നാടുണർന്നൂ….. തുടിയുയർന്നൂ…. നിർണ്ണയത്തിൻ…. ദിനമണഞ്ഞൂ….
വരികയായി…. പടനയിക്കും…. സാരഥികൾ…. വിജയമേകൂ….
പൊന്നരിവാൾ ചുറ്റികയും താരവും ചെംകൊടികളെങ്ങും
ഉയരുമീനാടെങ്ങുമെങ്ങും കണ്ടുണർന്നുവന്നിടുന്നു ജനസഞ്ചയം 
ഇന്നിതാ നൽകിടാം ലാൽ‌സലാം

നാടിനായ് നിലകൊണ്ടിടും വിപ്ലവത്തിൻ വിത്തുകൾ മണ്ണിലെ നേരുകൾ, നന്മകൾ
ഇടതുപക്ഷം നമ്മൾതൻ ഹൃദയപക്ഷമതാക്കിടാം
ഇങ്ക്വിലാബിൻ മക്കളേ നമ്മളൊന്നായ് നീങ്ങിടാം
ഇവിടെ നേടാൻ ഇനിയുമുണ്ടൊരു നൂറുസ്വപ്നം നാടിനായ്
സഹനസമരം ചെയ്തു വാങ്ങിയ ലക്ഷ്യമെല്ലാം കാത്തിടാൻ
പൊന്നരിവാൾ ചുറ്റികയും താരവും ചെംകൊടികളെങ്ങും
ഉയരുമീനാടെങ്ങുമെങ്ങും കണ്ടുണർന്നു വന്നിടുന്നു ജനസഞ്ചയം
ഇന്നിതാ നൽകിടാം ലാൽ‌സലാം

ചോരകൊണ്ടു ചുവന്നൊരീ ചെങ്കൊടിപ്പൂമാലകൾ ചാർത്തുമീ ധന്യമാം, വേളയിൽ
ധീരരായ സഖാക്കളേ, പോയ് ജയിച്ചു വരൂ, വരൂ
ഞങ്ങളാം ജനകോടികൾ കാത്തിരിക്കുകയാണിതാ
നിങ്ങൾ നൽകിയൊരാത്മവിശ്വാസങ്ങൾ ഞങ്ങളിലുയരവേ
നിങ്ങൾ താണ്ടിയ വഴിയിലൂടൊരു പുതുചരിത്രമുദിക്കവേ
പൊന്നരിവാൾ ചുറ്റികയും താരവും ചെംകൊടികളെങ്ങും
ഉയരുമീനാടെങ്ങുമെങ്ങും കണ്ടുണർന്നു വന്നിടുന്നു ജനസഞ്ചയം
ഇന്നിതാ നൽകിടാം ലാൽ‌സലാം