പൂവുറങ്ങീ പൂങ്കുയിലുറങ്ങീ (നാദം)


If you are unable to play audio, please install Adobe Flash Player. Get it now.

ഗാനരചന : ബൈജു
സംഗീതം, ആലാപനം : ഉണ്ണിക്കൃഷ്ണൻ കെ ബി
ഓർക്കസ്ട്രേഷൻ & മിക്സിങ്ങ് : സിബു സുകുമാരൻ

പാട്ടിന്റെ പിന്നണിക്കഥ രചയിതാവ് ബൈജുവിന്റെ വാക്കുകളിൽ :-

വ്യക്തിപരമായ കാരണങ്ങളാല്‍ ഞാന്‍ ഹൃദയത്തോടു ചേര്‍ത്തു പിടിക്കുന്ന ഒരു പാട്ടാണ്‌ "പൂവുറങ്ങീ പൂങ്കുയിലുറങ്ങീ" എന്നത്. പണ്ടെന്നോ അപൂര്‍ണ്ണമായി എഴുതിവെച്ച ഒരു പാട്ട് പൊടിതട്ടിയെടുത്ത് മുഴുമിപ്പിച്ച ദിവസം തന്നെ ആ പാട്ടുകേള്‍ക്കാനുള്ള കടിഞ്ഞൂല്‍ക്കനി പ്രിയമുള്ളവരെക്കാണാന്‍ വരാന്‍  തയ്യാറെടുപ്പുതുടങ്ങി എന്നറിഞ്ഞത് യാദൃച്ഛികമാവാം;  സുന്ദരമായ ഒരു യാദൃച്ഛികത!

ഈ പാട്ടിനു വേണ്ടി ഉണ്ണിയുമായി സഹകരിക്കാന്‍ കഴിഞ്ഞത് വളരെ സന്തോഷം നല്‍കുന്നു. മികച്ച സംഗീതത്തിനായി ഇദ്ദേഹത്തിലെ സംഗീതസംവിധായകനും ഗായകനും നിരന്തരം പ്രയത്നിക്കുന്നത് പ്രശംസനീയമാണ്‌.  നിര്‍ദ്ദേശങ്ങള്‍ ആരായുവാനും, കേള്‍ക്കുവാനും, അതിനനുസരിച്ച് സ്വയംനവീകരിക്കാനുമുള്ള  മനസ്സ്  ഈ കലാകാരനെ  ഇനിയും മുന്നോട്ടു നയിക്കട്ടെ. ഉണ്ണിയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചത്‌ വളരെ തൃപ്തി നല്‍കിയ ഒരു അനുഭവമായിരുന്നു.

 ഈ പാട്ട് ഉണ്ണിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ രാഹുൽ‍, ഓര്‍ക്കസ്റ്റ്രേഷന്‍ ചെയ്തു തന്ന സിബു, നല്ല നിര്‍ദ്ദേശങ്ങള്‍ തന്ന നിശിയേട്ടന്‍, എല്ലാവരോടുമുള്ള നന്ദി ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു.

വ്യക്തിപരമായ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോൾ‍, നടക്കുന്നത് വീതികുറഞ്ഞ ഒരു വരമ്പിലൂടെയാണെന്ന ഉത്തമബോധ്യത്തെ മാനിച്ച് കഥ ഇവിടെ നിര്‍ത്തുന്നു.

 

രാരീ രാരിരം രാരോ - നാദം

രാരീ രാരിരം രാരോ

രാരീ രാരിരം രാരോ

രാരീ രാരിരം രാരോ

രാരീ രാരിരം രാരോപൂവുറങ്ങീ പൂങ്കുയിലുറങ്ങീ

നീ മാത്രമെന്തേ ഉറങ്ങിയില്ലാ?

മാനുറങ്ങീ മാമയിലുറങ്ങീ

നീ മാത്രമെന്തേ ഉറങ്ങിയില്ലാ?

പൂവുറങ്ങീ പൂങ്കുയിലുറങ്ങീ

നീ മാത്രമെന്തേ ഉറങ്ങിയില്ലാ?രാരീ രാരിരം രാരോ

രാരീ രാരിരം രാരോഒരു നല്ല കനവിന്‍റ്റെ തീരത്തണയുവാന്‍

നിദ്രതന്‍ തോണിയിലേറുകില്ലേ

താലോലമാട്ടുന്നൊരെന്‍ കരങ്ങള്‍

നല്ല താളത്തില്‍ത്തുഴയുകയല്ലേ

ഒരു നല്ല കനവിന്‍റ്റെ തീരത്തണയുവാന്‍

നിദ്രതന്‍ തോണിയിലേറുകില്ലേ

താലോലമാട്ടുന്നൊരെന്‍ കരങ്ങള്‍

നല്ല താളത്തില്‍ത്തുഴയുകയല്ലേ

നല്ല.... താളത്തില്‍ത്തുഴയുകയല്ലേ

താമരപ്പൂങ്കുരുന്നാരാരിരോ-എന്റെ

താരകപ്പൂങ്കുരുന്നാരാരിരോ

പൂവുറങ്ങീ പൂങ്കുയിലുറങ്ങീ

നീ മാത്രമെന്തേ ഉറങ്ങിയില്ലാ?ഒരു നല്ല നിനവുവന്നുമ്മവെച്ചെന്നപോല്‍

നീരവം നീ ചിരി തൂകിടുമ്പോള്‍

പാട്ടൊന്നുപാടുന്നൊരെന്‍ ചൊടികള്‍

നിന്റെ പാല്‍ച്ചിരിയാകെപ്പകര്‍ന്നുവല്ലോ

ഒരു നല്ല നിനവുവന്നുമ്മവെച്ചെന്നപോല്‍

നീരവം നീ ചിരി തൂകിടുമ്പോള്‍

പാട്ടൊന്നുപാടുന്നൊരെന്‍ ചൊടികള്‍

നിന്റെ പാല്‍ച്ചിരിയാകെപ്പകര്‍ന്നുവല്ലോ

നിന്റെ.... പാല്‍ച്ചിരിയാകെപ്പകര്‍ന്നുവല്ലോതാമരപ്പൂങ്കുരുന്നാരാരിരോ-എന്റെ

താരകപ്പൂങ്കുരുന്നാരാരിരോ

പൂവുറങ്ങീ പൂങ്കുയിലുറങ്ങീ

നീ മാത്രമെന്തേ ഉറങ്ങിയില്ലാ?

മാനുറങ്ങീ മാമയിലുറങ്ങീ

നീ മാത്രമെന്തേ ഉറങ്ങിയില്ലാ?

പൂവുറങ്ങീ പൂങ്കുയിലുറങ്ങീ

നീ മാത്രമെന്തേ ഉറങ്ങിയില്ലാ?

രാരീ രാരിരം രാരോ..