പുതുവത്സരാശംസകൾ...(നാദം)


If you are unable to play audio, please install Adobe Flash Player. Get it now.

ഒരോ വർഷവും ഒരോ ആൽബമായി ഇറങ്ങുന്ന “ഈണത്തിൽ” നിന്ന് വ്യത്യസ്തമായി ഗാനരചയിതാക്കൾക്കും കവികൾക്കുമൊക്കെ അവരുടെ സൃഷ്ടികൾ അപ്പപ്പോൾ ഒരോ ഗാനങ്ങളായി പുറത്ത് കൊണ്ടുവരുവാനുള്ള വേദിയൊരുങ്ങുന്നു.

‘നാദം’ സ്വതന്ത്രമായ ഗാനസൃഷ്ടികൾക്കുള്ള ഇടമാണ്. സ്വയമായോ കൂട്ടായോ സൃഷ്ടിച്ചെടുക്കുന്ന തങ്ങളുടെ ഗാനങ്ങൾ ആസ്വാദക സമക്ഷം അവതരിപ്പിക്കാനൊരിടം. മലയാളത്തിൽ അറിയപ്പെടാത്ത നൂറുകണക്കിന് പ്രതിഭാധനരായ ഗാന സ്രഷ്ടാക്കളുണ്ട്. അവർ ഈ വേദി തങ്ങളുടെ ഗാനങ്ങൾ മറ്റുള്ളവരിലേക്കെത്തിക്കാനുള്ള ഒരു തട്ടകമാക്കട്ടെ, മനോഹരങ്ങളായ ഗാനങ്ങൾ അണിയിച്ചൊരുക്കട്ടെ…
 
ഗാനരചയിതാക്കൾ, സംഗീത സംവിധായകർ, ഗായകർ, പശ്ചാത്തല സംഗീത വിദഗ്ധർ, ഉപകരണ സംഗീതജ്ഞർ, ശബ്ദ ലേഖന വിദഗ്ധർ, ഗാന നിരൂപകർ തുടങ്ങി പാട്ടുകളുമായി ബന്ധമുള്ള ഏവർക്കും നാദത്തിലേക്ക് ഹാർദ്ദമായ സ്വാഗതം. ഈ കൂട്ടായ്മയിൽ അണിനിരക്കാൻ ആഗ്രഹിക്കുന്നവർ nadham@m3db.com എന്ന വിലാസത്തിൽ ബന്ധപ്പെടുക.

പുതുവർഷത്തിന്റെ സന്തോഷം പങ്ക് വച്ചു കൊണ്ട് നാദത്തിലെ ആദ്യ ഗാനം ഇവിടെ സമർപ്പിക്കുന്നു.

വരികൾ : നിശീകാന്ത്
സംഗീതം : ജോസഫ് തോമസ്
ഓർക്കസ്ട്രേഷൻ : കൃഷ്ണരാജ്.

പുതുവൽസരാശംസകൾ….

സ്വരമുണരും മനസ്സുകളിൽ

ഇതൾ വിരിയും നാദലയം

ഏതൊരാജന്മ ബന്ധമായ്

പൂത്തുനില്ക്കുമീ സൗഹൃദം

ഏതപൂർവ്വ സൌഭാഗ്യമായ്

നമ്മളൊന്നുചേർന്നീവിധം

ഈ വേദിയിൽ കൂട്ടായ്‌വരും

ഈണങ്ങളായി നേരാം

പുതുവൽസരാശംസകൾ….

പുതുവൽസരാശംസകൾ….

ലോകമെങ്ങുമീകൈവിരൽ

തുമ്പിലേക്കൂടിനുള്ളിലായ്

കോടിവർണ്ണങ്ങൾ കൺകൾ തൻ

മുന്നിൽനീർത്ത കണ്ണാടിയിൽ

തേടുന്നൊരീ നവ വേദിയിൽ, പ്രിയ

മോടിന്നു നാം കൂട്ടായിടാം

പുതുവൽസരാശംസകൾ….

പുതുവൽസരാശംസകൾ….കാണുമെന്നെങ്കിലും യുഗം

കാത്തിരുന്നിടാമെങ്കിലും

കാത്തുവച്ചിടാമാദിനം

കണ്ണടഞ്ഞുപോകാതെ നാം

ഈ യാത്രയിൽ, ഈ വേളയിൽ, നാ-

മൊത്തുചേർന്നുപാടാം

പുതുവൽസരാശംസകൾ….

പുതുവൽസരാശംസകൾ….