വിജയൻ പെരിങ്ങോട്
Vijayan Peringode
Date of Birth:
തിങ്കൾ, 12 March, 1951
Date of Death:
Wednesday, 23 May, 2018
വിജയൻ പെരിങ്ങോട്. 1951ൽ പാലക്കാട് ജില്ലയിലെ പെരിങ്ങോട് ജനിച്ചു. സിനിമയിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായിതുടങ്ങി, തുടർന്ന് പ്രൊഡക്ഷൻ മാനേജരായി. അതിനൊക്കെശേഷമാണ് അദ്ദേഹം അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്ന്ത്. 1983 ൽ പി എൻ മേനോൻ സംവിധാനം ചെയ്ത "അസ്ത്രം" എന്ന സിനിമയിലൂടെയാണ് വിജയൻ പെരിങ്ങോട് മലയാളസിനിമയിലെ നടനാകുന്നത്. പിന്നീട് സത്യൻ അന്തിക്കാട്,ലാൽജോസ് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. ശ്രീധരന്റെ ഒന്നാം തിരുമുറിവ്, പട്ടാളം, കഥാവശേഷൻ, അച്ചുവിന്റെ അമ്മ, കിളിച്ചുണ്ടൻ മാമ്പഴം, മീശമാധവൻ തുടങ്ങി നാനൂറിലധികം ചിത്രങ്ങളിൽ വിജയൻ പെരിങ്ങോട് അഭിനയിച്ചിട്ടുണ്ട്.
വിജയൻ പെരിങ്ങോടിന്റെ ഭാര്യ ചഞ്ചലാക്ഷി, മക്കൾ ഗായത്രി,കണ്ണൻ.
2018 മെയ് 22ന് അദ്ദേഹം നിര്യാതനായി.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
കാര്യം നിസ്സാരം | ഉണ്ണിത്താനെ കാണാൻ വരുന്നവരിൽ ഒരാൾ | ബാലചന്ദ്ര മേനോൻ | 1983 |
അസ്ത്രം | ഫ്രെഡി | പി എൻ മേനോൻ | 1983 |
അടിവേരുകൾ | എസ് അനിൽ | 1986 | |
ശ്രീധരന്റെ ഒന്നാം തിരുമുറിവ് | സത്യൻ അന്തിക്കാട് | 1987 | |
അധിപൻ | കെ മധു | 1989 | |
അടിക്കുറിപ്പ് | രാംദേവ് | കെ മധു | 1989 |
രണ്ടാം വരവ് | ജയിൽപ്പുള്ളി | കെ മധു | 1990 |
ഒരുക്കം | ബാലേട്ടൻ | കെ മധു | 1990 |
യാദവം | ജോമോൻ | 1993 | |
ദേവാസുരം | മാധവ മേനോൻ | ഐ വി ശശി | 1993 |
സാദരം | കേശവപിള്ള | ജോസ് തോമസ് | 1995 |
ശ്രീരാഗം | ജോർജ്ജ് കിത്തു | 1995 | |
സല്ലാപം | സുന്ദർദാസ് | 1996 | |
ഭൂതക്കണ്ണാടി | സുകുമാരൻ | എ കെ ലോഹിതദാസ് | 1997 |
കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് | കുട്ടിമാമ (അച്ച്യുതൻ) | കമൽ | 1997 |
കുലം | ലെനിൻ രാജേന്ദ്രൻ | 1997 | |
ആറാം ജാലകം | എം എ വേണു | 1998 | |
ഹരികൃഷ്ണൻസ് | ഫാസിൽ | 1998 | |
മേഘം | പ്രിയദർശൻ | 1999 | |
ഒരു ചെറുപുഞ്ചിരി | പൌലോസ് | എം ടി വാസുദേവൻ നായർ | 2000 |
പ്രൊഡക്ഷൻ കൺട്രോളർ
നിർമ്മാണ നിർവ്വഹണം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അടിക്കുറിപ്പ് | കെ മധു | 1989 |
ഉണ്ണികളേ ഒരു കഥ പറയാം | കമൽ | 1987 |
അനുബന്ധം | ഐ വി ശശി | 1985 |
അവിടത്തെപ്പോലെ ഇവിടെയും | കെ എസ് സേതുമാധവൻ | 1985 |
അടിയൊഴുക്കുകൾ | ഐ വി ശശി | 1984 |
അറിയാത്ത വീഥികൾ | കെ എസ് സേതുമാധവൻ | 1984 |
അതിരാത്രം | ഐ വി ശശി | 1984 |
ഒന്നാണു നമ്മൾ | പി ജി വിശ്വംഭരൻ | 1984 |
കാര്യം നിസ്സാരം | ബാലചന്ദ്ര മേനോൻ | 1983 |
നാണയം | ഐ വി ശശി | 1983 |
പിൻനിലാവ് | പി ജി വിശ്വംഭരൻ | 1983 |
വിഷം | പി ടി രാജന് | 1981 |
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഒരു ചെറുപുഞ്ചിരി | എം ടി വാസുദേവൻ നായർ | 2000 |
സാദരം | ജോസ് തോമസ് | 1995 |
ശ്രീരാഗം | ജോർജ്ജ് കിത്തു | 1995 |
ആധാരം | ജോർജ്ജ് കിത്തു | 1992 |
അടയാളം | കെ മധു | 1991 |
പാവം പാവം രാജകുമാരൻ | കമൽ | 1990 |
ഒരുക്കം | കെ മധു | 1990 |
അധിപൻ | കെ മധു | 1989 |
മുക്തി | ഐ വി ശശി | 1988 |
ആര്യൻ | പ്രിയദർശൻ | 1988 |
ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് | സത്യൻ അന്തിക്കാട് | 1986 |
രംഗം | ഐ വി ശശി | 1985 |
സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് | പി ജി വിശ്വംഭരൻ | 1983 |
അസ്ത്രം | പി എൻ മേനോൻ | 1983 |
പ്രൊഡക്ഷൻ മാനേജർ
പ്രൊഡക്ഷൻ മാനേജർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഊട്ടിപ്പട്ടണം | ഹരിദാസ് | 1992 |
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ | കമൽ | 1989 |
ഓർക്കാപ്പുറത്ത് | കമൽ | 1988 |
നാടോടിക്കാറ്റ് | സത്യൻ അന്തിക്കാട് | 1987 |
ശ്രീധരന്റെ ഒന്നാം തിരുമുറിവ് | സത്യൻ അന്തിക്കാട് | 1987 |
അഭയം തേടി | ഐ വി ശശി | 1986 |
അടിവേരുകൾ | എസ് അനിൽ | 1986 |
കേൾക്കാത്ത ശബ്ദം | ബാലചന്ദ്ര മേനോൻ | 1982 |
സംഘർഷം | പി ജി വിശ്വംഭരൻ | 1981 |
എക്സി പ്രൊഡ്യൂസർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഒരു ചെറുപുഞ്ചിരി | എം ടി വാസുദേവൻ നായർ | 2000 |
വാനപ്രസ്ഥം | ഷാജി എൻ കരുൺ | 1999 |
അടയാളം | കെ മധു | 1991 |
കരിമ്പിൻ പൂവിനക്കരെ | ഐ വി ശശി | 1985 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
റോസ് ഗിറ്റാറിനാൽ | രഞ്ജൻ പ്രമോദ് | 2013 |
പത്മശ്രീ ഭരത് ഡോക്ടർ സരോജ്കുമാർ | സജിൻ രാഘവൻ | 2012 |