ചെമ്പൻ വിനോദ് ജോസ്

Chemban Vindo Jose

2018 ൽ ഈ.മ.യൗ എന്ന ചിത്രത്തിലൂടെ 48-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (iffk)യിൽ മികച്ച നടനുള്ള അവാർഡ് കരസ്ഥമാക്കിയ വിനോദ് ജോസ് ചെമ്പൻ എന്ന ചെമ്പൻ വിനോദ്, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകൻ എന്ന സിനിമയിലെ "ഇൻസ്പെക്ടർ ശരവണൻ" എന്ന കഥാപാത്രം അവതരിപ്പിച്ചു കൊണ്ടാണ് മലയാള സിനിമയിൽ തുടക്കം കുറിച്ചത്. തുടർന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ മിക്ക ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സഹനടനായും ഹാസ്യ കഥാപാത്രങ്ങളായും വില്ലനായും ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. ഫ്രൈഡേ, ആമേൻ, ഓർഡിനറി, ഠമാർ പടാർ, ഇയ്യോബിന്റെ പുസ്തകം, പാവാട, പൊറിഞ്ചു മറിയം ജോസ്, ജെല്ലിക്കെട്ട്  തുടങ്ങി നിരവധി സിനിമകളിൽ വ്യത്യസ്തതയാർന്ന കഥാപാത്രങ്ങളെ ചെമ്പൻ അവതരിപ്പിച്ചു. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ തിരക്കഥ രംഗത്തേക്കും കടന്നു വന്ന വിനോദ്, നിർമ്മാതാവ് എന്ന നിലയിലും സജീവമാണ്.
ചെമ്പൻ വിനോദ് തന്നെ കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിച്ച ഭീമന്റെ വഴി എന്ന ചിത്രം 2021 ൽ പുറത്തിറങ്ങാനിരിക്കുന്നു. അഷ്‌റഫ് ഹംസയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.

ഫിസിയോതെറാപ്പിയിൽ പ്രവീണ്യം നേടിയിട്ടുള്ള ചെമ്പൻ, എറണാകുളം അങ്കമാലി സ്വദേശി ആണ്.
കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസ് ആണ് ഭാര്യ.
ഫേസ്ബുക്ക്