കൂട്ടത്തിൽ ഒരാൾ

Koottathil Oral (malayalam movie)
കഥാസന്ദർഭം: 

ഡ്രൈവറായ വിശ്വനാഥൻ തന്റെ വരുമാനത്തിന്റെ മുക്കാൽ പങ്കും ചിലവഴിക്കുന്നത് മറ്റുള്ളവരെ സഹായിക്കാനാണ്. ഇരുപത് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവത്തിന്റെ ചുവടുപിടിച്ചു പത്രപ്രവർത്തകയായ ടെസ വിശ്വനാഥനെത്തേടി എത്തുന്നു. വിശ്വനാഥന്റെ ഒരേയൊരു മകൾ അറിയപ്പെടുന്ന കവയിത്രിയാണ്. യുവസാഹിത്യകാരിയ്ക്കുള്ള ദേശീയ പുരസ്ക്കാരം ലഭിക്കുന്നതോടെ മാധ്യമങ്ങളിൽ അവൾ ഒരു സെലിബ്രിറ്റിയായി മാറുന്നു. അതോടെ അച്ഛനും മകളും തമ്മിലുള്ള ഊഷമളമായ ബന്ധത്തിനിടയിൽ അസ്വസ്ഥതകൾ കുടിയേറി. വിശ്വത്തിന്റെയും മകളുടെയും ആത്മബന്ധത്തിന്റെ കഥ സാമൂഹ്യ പശ്ചാത്തലത്തിൽ സസ്പെൻസ് കലർത്തി അവതരിപ്പിക്കയാണ് സംവിധായകൻ. വിശ്വനാഥനായി സിദ്ദിക്കും മകൾ വിസ്മയയായി സോജ ജോളിയും അഭിനയിക്കുന്നു. ചിത്രത്തിൽ മൂന്നു കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന നായകാനാണ് സിദ്ദിക്ക്.

തിരക്കഥ: 
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 17 October, 2014
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
തൊടുപുഴ ,എറണാകുളം

സൗപർണിക പ്രൊഡക്ഷൻസ് ആൻഡ് എന്റർറ്റെന്റ്മെന്റ്സ് ബാനറിൽ നവാഗതനായ കെ പദ്മകുമാർ സംവിധാനം ചെയ്ത സിനിമയാണ് 'കൂട്ടത്തിൽ ഒരാൾ'.സിദ്ദിക്ക് മുഖ്യവേഷത്തിലെത്തുന്ന ചിത്രം കുടുംബബന്ധങ്ങളുടെ കഥ പറയുന്നു.ദിവ്യദർശൻ,സോജ ജോളി ,ബാലചന്ദ്രൻ ചുള്ളിക്കാട്,സാദിക്ക് ,രാജശ്രീ നായർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

koottathil oral movie poster

8SplzBk1kjM