നീയാര് ഞാനാര്

നീയാര് ഞാനാര് കുലമേത് ഗൃഹമേത്
കൂറേത് നിറമെന്ത്‌ കൂലിയെന്ത്‌
അറിവല്ല അലിവല്ല നിന്നെയുമെന്നെയും
പേർചൊല്ലി പോർചൊല്ലി
വായിച്ചെടുക്കലാണിന്നിന്റെ സത്യം (2)

അർബ്ബുദം പേറിയൊഴുകും നദികളെ
വിഷവർഷരാഗങ്ങൾ പാടും .. (2)
അർബ്ബുദം പേറിയൊഴുകും നദികളെ
വിഷവർഷരാഗങ്ങൾ പാടും തരുക്കളെ (2)
അന്തക വിത്തുകൾ പേറുന്ന മണ്ണേ
അന്തക വിത്തുകൾ പേറുന്ന മണ്ണേയെൻ 
കുലമേത് നിറമേത് നാദമേത്...

വെയിലേറ്റു പക്ഷം കരിഞ്ഞൊരീ പക്ഷിക്ക്
പാഥേയമാകുന്നു ജീർണ്ണിച്ച ഗാത്രങ്ങൾ
രോഗം ചുരത്തുവാൻ വിധികൊണ്ട് ഭൂമിതൻ
അമ്മിഞ്ഞ രുചിയാൽ നുണഞ്ഞിടുമ്പോൾ
കരയുന്നുവോ..കരയുന്നുവോ മാതൃഹൃദയം വിതുമ്പിയോ
വിറപൂണ്ട കൈകളാൽ എന്നെ തലോടിയോ
അരുതെന്ന് ഗദ്ഗദമോടെ മൊഴിഞ്ഞുവോ
അറിയില്ല അറിവല്ല എന്ന സത്യം
അറിയില്ല അറിവല്ല എന്ന സത്യം
അറിയില്ല അറിവല്ല എന്ന സത്യം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
neeyaru njanaru