ചെമ്പനീര്‍ മൊട്ട്
ഏഹെ ..ഏഹേഹെ ..എഹേഹേഹേ
ഗപധസാ സാ ധാ
ഗപധസരീ രീധാ
ഗപധനീ നീധാ പാഗാരീ... ആ
ചെമ്പനീര്‍ മൊട്ട് വിടര്‍ന്നപോലെ ഒരു
പൊന്നിന്‍ കിനാവ് തെളിഞ്ഞപോലെ (2)
ചന്ദനം പൂശിയ മഞ്ജുളരാവിന്റെ
മെയ്യുഴിഞ്ഞെത്തുന്ന തെന്നല്‍പോലെ
തൊട്ടുണര്‍ത്തി നീ തൊട്ടുണര്‍ത്തി
തൊട്ടുണര്‍ത്തി എന്നെ തൊട്ടുണര്‍ത്തി
ഒരു മുഗ്ദ്ധസങ്കല്‍പ്പം വിളിച്ചപോലെ
ചെമ്പനീര്‍ മൊട്ട് വിടര്‍ന്നപോലെ ഒരു
പൊന്നിന്‍ കിനാവ് തെളിഞ്ഞപോലെ
എത്ര വസന്തങ്ങള്‍ നിന്റെ കണ്ണില്‍..
എത്ര വസന്തങ്ങള്‍ ഓമനേ.. നിന്‍ കണ്ണില്‍
സ്വപ്നസൗഗന്ധിക തേന്‍ പുരട്ടി..
എത്ര കിനാക്കള്‍തന്‍ പീലികള്‍.. കോര്‍ത്തു നിന്‍
ചിത്രശയ്യാഗൃഹം പണിതുയര്‍ത്തി
നിന്റെ..ചിത്രശയ്യാഗൃഹം പണിതുയര്‍ത്തി..
ചെമ്പനീര്‍ മൊട്ട് വിടര്‍ന്നപോലെ ഒരു
പൊന്നിന്‍ കിനാവ് തെളിഞ്ഞപോലെ..
ലാല്ലാലാ ..ലാലലാ ..ലാല്ലാലാ ..ലാലലാ .
ആരുടെ നഖമുന കൊണ്ടു ഈ കവിളില്‍
ആരുടെ നഖമുന കൊണ്ടു നിന്‍ കവിളിലീ...
സിന്ദൂരരേഖ തെളിഞ്ഞു നിന്നു..
ആരുടെ നിശ്വാസമേറ്റു നിന്‍
ചൊടിമലരിതളുകളാകെ തുടുത്തുവന്നു..
നിന്റെ..ചൊടിമലരിതളാകെ തുടുത്തുവന്നു
ചെമ്പനീര്‍ മൊട്ട് വിടര്‍ന്ന പോലെ ഒരു
പൊന്നിന്‍ കിനാവ് തെളിഞ്ഞ പോലെ
ചന്ദനം പൂശിയ മഞ്ജുളരാവിന്റെ
മെയ്യുഴിഞ്ഞെത്തുന്ന തെന്നല്‍പോലെ
തൊട്ടുണര്‍ത്തി എന്നെ തൊട്ടുണര്‍ത്തി
ഒരു മുഗ്ദ്ധസങ്കല്‍പ്പം വിളിച്ചപോലെ..
ചെമ്പനീര്‍ മൊട്ട് വിടര്‍ന്ന പോലെ ഒരു
പൊന്നിന്‍ കിനാവ് തെളിഞ്ഞപോലെ
ഉം .ഉം .ആഹാഹാ ..