കണ്ണേ പുന്നാരെ

കണ്ണേ പുന്നാരെ നീ ജീവന്റെ ജീവനല്ലേ
പൊന്നുപോൽ നിന്നെ ഞാൻ നോക്കിടുമേ
വാവാവൊ പാടി ഉറക്കിടാം ഞാൻ
നീ എന്നെന്നും എന്റേതായ് തീർന്നില്ലേ
ഞാൻ പടീടും പാട്ടെന്നും താരാട്ടായ്

എന്മാറിൽ മയങ്ങിടും പൈതലേ നീ
എന്നും നീ എന്റെതല്ലേ
നിൻ ഓർമ്മയെന്നും എന്റെയുള്ളിൽ
ആയിരം പൂക്കൾ വിടർത്തി
ഇനി ഞാൻ എന്തു ചൊല്ലി വിളിക്കും
അഴകെഴും എൻ കണ്മണിയെ
നല്ലോമനയായ് നീ ഉറങ്ങ്
ആരീരോ ആരാരോ
കണ്ണേ പുന്നാരെ...

കുരുന്നു ചുണ്ടത്തെ നിൻ പുഞ്ചിരിയെന്നും
മായാതെ സൂക്ഷിക്കാൻ നോക്കിടേണം
മാനത്തെ മാരിവിൽ ശോഭപോലെ
നിൻ മുഖമെന്നും ഒളിചിതറട്ടെ
നിൻ കവിളില്ലൊരുമ്മ തരാൻ
വെമ്പുന്നിന്നെൻ ഹൃദയം
പൊന്നോമനയായ് നീ ഉറങ്ങ്
ആരീരോ ആരാരോ
കണ്ണേ പുന്നാരെ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanne punnare

Additional Info

അനുബന്ധവർത്തമാനം