ഏതോ സ്മൃതിയിൽ

ഏതോ സ്മൃതിയിൽ ഈറനായ് മെല്ലെ
സിന്ദൂരമാനസം തേടുവതാരെ (2)
ഏകാന്ത രാവിൽ കാതോർക്കും നേരം (2)
അറിയാതെ ഉള്ളം തരളിതമായോ
(ഏതോ സ്മൃതിയിൽ)

മൗനം നിറയും നാൽച്ചുവരിൽ
സുരുചിരസ്വപ്നം മറഞ്ഞതെന്തേ
മൗനം നിറയും നാൽച്ചുവരിൽ നിൻ
സുരുചിര സ്വപ്തം മറഞ്ഞതെന്തേ
ഓർമ്മകൾ കോർത്തൊരു സുന്ദര രാഗം (2)
നിൻ മാനസവീണയിൽ മീട്ടാഞ്ഞതെന്തേ ?
(ഏതോ സ്മൃതിയിൽ)

രാഗവിലോലം നിൻ പൂമിഴിയിൽ
പ്രണയാഭിലാഷം മങ്ങുവതെന്തേ (2)
ശ്യാമമാം രാത്രിയിൽ തിങ്കളെപ്പോലെ (2)
തനിയേ ഇന്നു നീ ഉരുകുന്നതെന്തേ