ഈ തണലിൽ നിന്നും


If you are unable to play audio, please install Adobe Flash Player. Get it now.

Ee Thanalil Ninnum

Lyrics & Music : Shabeeba Rasees
Sung by          : Rasees Ahammed 

ഈ തണലിൽനിന്നും

ഈ തണലിൽനിന്നും
വിടപറയും നേരം
അറിയാതെ പൊഴിയുന്നു കണ്ണീർ
അകലങ്ങളിലേയ്ക്കായ്
ചേക്കേറും നേരം
മെല്ലേ വിതുമ്പുന്നു മനസ്സും
അറിവിന്റെ ആഴങ്ങൾ തൊട്ടറിഞ്ഞൂ
അതിലേയ്ക്കായ് നമ്മളെ കൈപിടിച്ചൂ
ഒട്ടേറെ നേരം ചിലവഴിച്ചൂ - അവർ
ഓരോ പാഠങ്ങൾ പറഞ്ഞുതന്നൂ
മറക്കാൻ കഴിയില്ലൊരിയ്ക്കലുമീ
കലാലയവും അതിൽ പൂത്ത സൗഹൃദവും
വാത്സല്യമോടറിവിന്നമൃതൂട്ടിയോ-
രദ്ധ്യാപകരേയുമാ മനസ്സിനെയും
(ഈ തണലിൽ - മനസ്സും)

കളിച്ചും ചിരിച്ചും നടന്നൊരാ നേരവും
ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞൊരാ കാലവും
മായുന്നു മെല്ലേയങ്ങകലേ
മായുന്നു മെല്ലേയങ്ങകലേ
വിരിയും പൂപോലെ പൊഴിയും മഞ്ഞായ്
ഉല്ലസിച്ചൂ നാമിന്നിവിടെ
മായാഓർമ്മയായ് വെറുതെ
(ഈ തണലിൽ - മനസ്സും)