പാൽനിലാവൊളി തൂകും-അമൃതവർഷിണി-ഓഡിയോ


If you are unable to play audio, please install Adobe Flash Player. Get it now.

Paalnilaavoli thookum-Amrithavarshni-Audio

ശ്രീമതി കെ സി ഗീത രചന നിർവ്വഹിച്ച ഒരു ഗാനം ഞാൻ സംഗീതം ചെയ്ത് ആലപിച്ചപ്പോൾ..

പാൽനിലാവൊളി തൂകും

പാൽനിലാവൊളി തൂകും പഞ്ചമിച്ചന്ദ്രനും
പാതി വിടർന്നൊരു മുല്ലമൊട്ടും
പങ്കു വയ്ക്കുന്നതിന്നെന്തു രഹസ്യമോ
പങ്കുവയ്ക്കില്ലേ അതെന്നോടുമായ്?
 
ഞാനും നിങ്ങൾ തൻ സഖിയല്ലയോ.
 
രാവേറെയായിട്ടും രാപ്പാട്ടു പാടുന്നു
രാഗാർദ്രലോലനായ് രാപ്പാടി
രാഗിണിയാം ഇണക്കിളി അണഞ്ഞില്ലേ?
രാവിന്റെ പുളകമായ് പൂത്തില്ലേ - അവൾ
രാവിന്റെ പുളകമായ് പൂത്തില്ലേ?
 
കിളിയേ  എന്നോട് ചൊല്ലുകില്ലേ
ഞാനും നിൻ സഖിയല്ലേ.

മാലേയമണമോലും രാക്കാറ്റു വീശുന്നു
മേലാകെ കുളിരാട ചാർത്തുന്നു
കാമുകനാം പ്രിയനവനണയുന്നു
കരളിൽ കിനാവുമായ് കാത്തില്ലേ - ഇവൾ
കരളിൽ കിനാവുമായ് കാത്തില്ലേ?
 
കിളിയേ  ആരോടും ചൊല്ലരുതേ
ഞാനും നിൻ സഖിയല്ലേ