രാവിൽ നിനക്കായ് പാടാം-ഗസൽ(നാദം)


If you are unable to play audio, please install Adobe Flash Player. Get it now.

Raavil ninakkay paadam - Gazal (Nadham)

ഒരു മലയാളം ഗസൽ

രചന : ശ്രീജ ബലരാജ്
സംഗീതം : തഹ്സീൻ മുഹമ്മദ്
ഓർക്കസ്ട്രേഷൻ & ആലാപനം : ബഹുവ്രീഹി

രാവിൽ നിനക്കായ് പാടാം

രാവിൽ നിനക്കായ്  പാടാം ...
വീണ്ടും പ്രണയാർദ്രഗീതം (2)
നോവിൻ നിറമാർന്ന ഗാനം
വേനൽകിളികൊഞ്ചും രാഗം
ഉള്ളിൽ നിറയുന്ന സ്നേഹം ചൊല്ലാൻ
പ്രിയമോടെയിന്നും ...
രാവിൽ നിനക്കായ് പാടാം..

നാണം മൂടും കവിളിൽ
പൂക്കും ചെമ്പകം (2)
ഓർമ്മകളിൽ നിൻ മധുരഹാസം
ഇതുവഴിവരുമോ പ്രിയസഖി നീ
മധുവിധുരാവിൻ കളമൊഴി നീ

രാവിൽ നിനക്കായ് പാടാം..

ഈറന്മേഘക്കുളിരിൽ വാടീ ആമ്പലും
വാർത്തിങ്കൾ മായും പരിഭവത്താൽ (2)
പിരിയരുതിനിയും പ്രിയസഖി നീ
മറയരുതിനിയും പ്രാണനിൽ നീ

രാവിൽ നിനക്കായ്  പാടാം ...
വീണ്ടും പ്രണയാർദ്രഗീതം
നോവിൻ നിറമാർന്ന ഗാനം
വേനൽകിളികൊഞ്ചും രാഗം
ഉള്ളിൽ നിറയുന്ന സ്നേഹം ചൊല്ലാൻ
പ്രിയമോടെയിന്നും ..