ഇന്ത്യയിതൊന്നേയുള്ളൂ (നാദം)


If you are unable to play audio, please install Adobe Flash Player. Get it now.

Singer: 

ഇത്തവണ നാദം ഒരു ദേശഭക്തിഗാനമാണ് അവതരിപ്പിക്കുന്നത്.

 “ഇന്ത്യയിതൊന്നേയുള്ളു ഈ പ്രപഞ്ചത്തിൽ.

 

ഗാനരചന : കെ സി ഗീത

സംഗീതം, ആലാപനം : സി കെ വഹാബ്

നാദം എന്ന സംഗീതസംരംഭത്തിൽ അണിനിരക്കാൻ nadham@m3db.com എന്ന ഇ-മെയിൽ വിലാസവുമായി ബന്ധപ്പെടുക.

ഇന്ത്യയിതൊന്നേയുള്ളൂ

ഇന്ത്യയിതൊന്നേയുള്ളൂ

ഈ പ്രപഞ്ചത്തിൽ

ഇന്ത്യയിതൊന്നേയുള്ളൂ

ഒരേയൊരിന്ത്യയിതൊന്നേയുള്ളൂരണഭേരികളില്ലിവിടെ

രണഭൂമിയുമല്ലിവിടം

രമ്യത, രഞ്ജിപ്പോടെ

ജനകോടികൾ വാഴും രാജ്യം

ഇന്ത്യാരാജ്യം ,  ഈ ഇന്ത്യാരാജ്യം

ഇന്ത്യാരാജ്യം

ഒരേയൊരിന്ത്യയിതൊന്നേയുള്ളൂനബിതൻ ദർശനവും ക്രൈസ്തവസംഹിതയും

ഹിന്ദുപുരാണവും ബുദ്ധവിഹാരവും

ഒരുപോലൊരുപോൽ പുലരും ഭൂമി ,- ഈ

ഇന്ത്യയിതൊന്നേയുള്ളൂമതമൈത്രിക്കു ധാത്രിയാണീ ധരിത്രി

മതാന്ധരെ തോൽ‌പ്പിച്ച പുണ്യഗാത്രി

മതമല്ല, മുഖ്യം മനുജനെന്നോതിയ

ഇന്ത്യയിതൊന്നേയുള്ളൂ

 

യുവചേതന ഉണരട്ടേ

യുഗപ്രഭാവർ പുലരട്ടേ

മാനവസ്നേഹ മന്ത്രത്തിൻ

മന്ദ്രധ്വനികൾ ഉയരട്ടേയുഗാന്തരങ്ങളിലൂടെ

ഈ പുണ്യയാഗഭൂവിൻ

യശസ്സിൻ യമുനകൾ ഒഴുകട്ടേ ,

യശസ്സിൻ യമുനകൾ ഒഴുകട്ടേ ,സദ്

യശസ്സിൻ യമുനകൾ ഒഴുകട്ടേ