ശ്രാവണ സംഗീതമേ-നാദം
ചേർത്തതു് Kiranz സമയം
ശ്രാവണ സംഗീതമേ ശാലീന സൌന്ദര്യമേ
ഉത്രാടരാത്രിയിൽ ഉറങ്ങാത്തമനസ്സിന്
കൂട്ടിനു നീ വരുമോ…?
തരളിതമെൻ അനുരാഗവനങ്ങളിൽ
മധുരം പെയ്തിടുമോ…?
ശാലീന സൌന്ദര്യമേ
തൂവെള്ള മുലക്കച്ച ഞൊറിഞ്ഞുടുത്ത്, കൈയ്യിൽ
വെറ്റിലച്ചെല്ലവുമായ്
ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിപ്പാലുമായ്
ചന്ദ്രിക ചാരെ വരുമ്പോൾ
ആ കുളിരാലിംഗനങ്ങളിൽ മുഴുകും
എന്നെ നീ ഗായകനാക്കി
അനുരാഗഗായകനാക്കി
നെറ്റിയിൽ കുങ്കുമക്കുറിയണിഞ്ഞ്, കണ്ണിൽ
ശൃംഗാരഭാവവുമായ്
നാണമൊഴിക്കാത്ത കവിളിണയോടെ
പെങ്കൊടി കാത്തു നിൽക്കുമ്പോൾ
ആ സ്വപ്ന സൌന്ദര്യ സ്വരമധു തൂകൂ
എന്നിലെക്കാമുകനായി
എന്നുമീ കാമുകനായി