പുതുവത്സരം...(നാദം)


If you are unable to play audio, please install Adobe Flash Player. Get it now.

Singer: 

 

നാദത്തിന്റെ നാലാമത്തെ ഗാനോപഹാരം ഒരു പുതു വർഷഗാനമായി സമർപ്പിക്കുന്നു…

രചന : രാഹുൽ സോമൻ

സംഗീതം : കൃഷ്ണരാജ്

ആലാപനം : ഉണ്ണിക്കൃഷ്ണൻ കെ ബി,രശ്മി നായർ,കൃഷ്ണരാജ്,രാഹുൽ സോമൻ

ഈ സംഗീതസംരംഭത്തിൽ അണിനിരക്കാൻ ആഗ്രഹിക്കുന്നവർ nadham@m3db.com എന്ന വിലാസത്തിൽ ബന്ധപ്പെടുക.

പുതുവത്സരം പുതുനിർണ്ണയം

പുതുവത്സരം... പുതുനിര്‍ണ്ണയം...

പ്രതീക്ഷതന്‍... നവസായുജ്യം...

നിറസ്വപ്നങ്ങള്‍... പൂവണിയാനായ്...

പലവര്‍ണ്ണങ്ങള്‍ നാം ചേര്‍ക്കണം...ആശകള്‍ നിരാശകള്‍...

ഇഴചേരും ചില വേളകളും...

വിസ്മയങ്ങള്‍ വിശ്വാസങ്ങള്‍...

അഴകേറും ചില ഓര്‍മകളും...

ഇത് സ്നേഹത്തിന്‍ നിറക്കുട്ടുകള്‍ ...

നാം എന്നുമോര്‍ക്കണം...നൊമ്പരം വന്നണയുമ്പോള്‍...

പതറാതെ നാം ഉയരണം...

ലക്‌ഷ്യം സങ്കുലമാവുമ്പോള്‍...

നിര്‍ഭയം നാം മുന്നേറണം...

ഇത് വിജയത്തിന്‍ കല്‍പ്പടവുകള്‍‍...

നാം എന്നുമോര്‍ക്കണം...