തുളസി യതീന്ദ്രൻ

Name in English: 
Thulasi Yatheendran-Playback Singer
Artist's field: 

ഗായിക തുളസി യതീന്ദ്രന്റെ ചിത്രം വളരെ ചെറുപ്പകാലത്ത് തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങി. തൃശൂർ മോഹൻ,വാസുദേവൻ നമ്പൂതിരി,തിരുവില്വാമല ജയറാം എന്നിവരാണ് തുളസിയുടെ ഗുരുക്കന്മാർ. സംഗീതസംവിധായകൻ സണ്ണി പി സോണറ്റാണ് തുളസിയെ പ്രൊഫഷണൽ വേദികളിലെ പാട്ടുകാരിയാക്കിത്തീർത്തത്. തുടർച്ചയായി മൂന്ന് വർഷക്കാലം ഭരതൻ സ്മൃതിയിൽ പാട്ടു പാടി. ഭരതൻ സ്മൃതിയിലെ സാന്നിധ്യമായിരുന്ന മോഹൻ സിത്താരക്ക് വേണ്ടി മൂന്നോളം സിനിമകളിൽ പാടിയെങ്കിലും ചിത്രങ്ങൾ റിലീസാവാത്തതിനാൽ പാട്ടുകളും ശ്രദ്ധ നേടിയില്ല .ഗായിക സുജാത വഴി സംഗീത സംവിധായകൻ രതീഷ് വേഗയെ പരിചയപ്പെട്ടത് തുളസിയുടെ സംഗീതജീവിതത്തിൽ വഴിത്തിരിവായി. കോക്ടെയിലിലെ “നീയാം തണലിന്” എന്ന ഗാനത്തോടെ രതീഷ് വേഗയുടെ മിക്ക ചിത്രങ്ങളിലും തുളസിയെന്ന ഗായിക സജീവമായി. 2011ൽ രതീഷിന്റെ തന്നെ സംഗീതസംവിധാനത്തിൽ പുറത്തിറങ്ങിയ “ബ്യൂട്ടിഫുള്ളി”ലെ “മഴനീർത്തുള്ളികൾ” എന്ന ഗാനം സൂപ്പർഹിറ്റായിരുന്നു.

എറണാകുളം രാജഗിരി കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്.കോളേജിലെ പഠനത്തോടൊപ്പം സംഗീതപഠനവും തുടരുന്നു.

അവലംബം : മാതൃഭൂമി ആർട്ടിക്കിൾ ലിങ്ക് ഇവിടെ